ഞാൻ : എന്തുട്ട്?
അനു : ഒന്നുമില്ല ഒരു പഴം ചൊല്ല് പറഞ്ഞതാ.
ഞാൻ : അങ്ങനെ….
അനു : ഇനി എന്നാണാവോ മടക്കം.
ഞാൻ : അറിയില്ല, ഒരു ഇന്റവ്യൂ ഉണ്ട് അവിടെ, അത് കഴിഞ്ഞു മടങ്ങും.
അനു : രണ്ടു ദിവസം എടുക്കുമല്ലേ അപ്പോൾ.
ഞാൻ : തോനുന്നു…
അനു : എങ്കിൽ സാരമില്ല. വിളിച്ചാൽ ഫോൺ എടുക്കണേ.
ഞാൻ : മ്മ്മ്മ്
അനു : എങ്കിൽ സാരി ഞാൻ പിന്നെ വിളിച്ചോളാം.
ഞാൻ : എന്നാൽ ശരി.
അങ്ങനെ അവൾ ഫോൺ വെച്ചു, പെട്ടന്ന് അവളുടെ മെസ്സേജ് വന്നു.
“അച്ഛനും അമ്മയും കൂടെ ഉണ്ട് അതാ പെട്ടന്ന് വെച്ചത്. ”
“മ്മ്മ്മ് സാരമില്ല”
” ഞാൻ എത്തുമ്പോളേക്കും ഏട്ടൻ പോയി കാണുമല്ലേ”
“ചിലപ്പോ”
“അപ്പോൾ അവിടെ എത്തിയിട്ട് വിളിക്കണം”
“മ്മ്മ്മ് ”
അപ്പോളേക്കും മാളു എന്നെ വിളിക്കുന്നത് ഞാൻ കേട്ടു, അങ്ങനെ അനുവിനോട് പറഞ്ഞു ഞാൻ താഴേക്ക് പോയി.
മാളുവും സോനാ ചേച്ചിയും സോഫയിൽ ഇരിപ്പുണ്ട്. ഞാൻ താഴെ എത്തിയപ്പോൾ മാളു,
“ചേട്ടായി കൂടെ ചെല്ലും എന്ന് പറഞ്ഞിട്ട് ചേച്ചിക്ക് വിശ്വാസം ഇല്ലാ, ചേട്ടായി തന്നെ ഒന്ന് പറ”
ഞാൻ : ഞാൻ വരാം ചേച്ചി കുഴപ്പമില്ല.
സോനാ : അങ്ങനെ ഒന്നും എല്ലാട, ഈ പെണ്ണ് ചുമ്മാ പറയുന്നതാ…
മാളു : ഓഹോ അപ്പോൾ ഞാൻ പുറത്തു.
ഞാനും ചേച്ചിയും ഒരു ചിരി മാത്രമാണ് അതിനു മറുപടിയായി കൊടുത്തത്.
മാളു : എന്ന മോനെ പോയി ഡ്രസ്സ് ഒക്കെ എടുത്തു വക്കാൻ നോക്ക്.
ബിന്ദു : അതൊക്കെ ഞാൻ എടുത്തു വച്ചിട്ടുണ്ട്.
ഞാൻ : അതും റെഡി ആയി, എപ്പോളാ ചേച്ചി പോകേണ്ടത്?
സോനാ : നമുക്ക് ഒരു 6 ആകുമ്പോൾ ഇറങ്ങാം. 6.30 നാണ് ബസ്.
മാളു : എന്നാൽ പോയി കുളിച്ചു റെഡി ആയിക്കോ രണ്ടാളും. സമയം 5 കഴിഞ്ഞു.
സോനാ : ശരിയാടാ റെഡി ആകാം.