ഒരു ചെറിയ ചിരിയോടെ അവൾ പറഞ്ഞു.
“എപ്പോളാ വരിക?”
“എന്താ കാണാൻ തിടുക്കമായോ?”
“മ്മ്മ്മ്”
“ഇന്നലെ ഉറങ്ങാൻ പോലും സമ്മതിച്ചിട്ടില്ല എന്നിട്ടു രാവിലെ തന്നെ…..”
“പെട്ടന്ന് വരാൻ നോക്ക്”
“ഇപ്പോൾ വരാം”
അങ്ങനെ ഞങൾ ഫോൺ വെച്ചു. ഞാൻ പതിയെ എഴുന്നേറ്റു ബാത്‌റൂമിൽ പോയി പല്ലുതേച്ചു ഫ്രഷ് ആയി താഴേക്ക് പോയി.
മാളു കാപ്പി എടുത്തു വച്ചിട്ടുണ്ട്. ഞാൻ അവിടെ ഇരുന്നു കാപ്പി കുടിച്ചു. മാളു എന്റെ അടുത്ത് വന്നിരുന്നു.
മാളു : എന്താ പറ്റിയെ?
ഞാൻ : എന്താ?
മാളു : മുഖമെല്ലാം ആകെ വീങ്ങി ഇരിക്കുന്നു.
അത് ഇന്നലെ രാത്രി നടന്ന കളിയുടെ ആണ്, ഉറങ്ങാൻ പറ്റിയില്ല. ഞാൻ മനസ്സിൽ പറഞ്ഞു.
എങ്കിലും അവളോട് എന്തെങ്കിലും പറയണമല്ലോ.
ഞാൻ : ആ ഇന്നലെ നന്നായി ഉറങ്ങാൻ പറ്റിയില്ല തല വേദന ആയിരുന്നു.
മാളു : എന്നിട്ടെന്താ വിളിക്കാഞ്ഞത്?
അവൾ എന്റെ നെറ്റിയിൽ കൈവെച്ചു പണി ഉണ്ടോ എന്ന് നോക്കി. അവളുടെ മൃദുലമായ കൈ നെറ്റിൽ വച്ചപ്പോൾ നല്ല തണുപ്പ് അനുഭപ്പെട്ടു.
ഞാൻ : കുഴപ്പമൊന്നുമില്ല നിന്നെ വിളിക്കണ്ട ആവശ്യം വന്നില്ല.
മാളു : കൊള്ളാം.
അപ്പോളാണ് ചേച്ചി അങ്ങോട്ട് വന്നത്.
ചേച്ചി : ഇന്ന് നീ എവിടെ എങ്കിലും പോകുന്നുണ്ടോ?
ഞാൻ : ഇല്ല.
ചേച്ചി : എന്റെ ഫ്രണ്ട് ഇന്ന് പോകുവാണ്, ഞാനും അവളുടെ കൂടെ പോകും കുറച്ചു ഷോപ്പിംഗ് ഉണ്ട്. മാളുവും വരുന്നുണ്ട്.
ഞാൻ : മ്മ്മ്മ്
ചേച്ചി : നാളെ നീ എന്റെ കൂടെ വരുമല്ലോ അല്ലെ?
ഞാൻ : മ്മ്മ്മ്
ചേച്ചി : ഈവെനിംഗ് പോകണം, അതിനനുസരിച്ചു റെഡി ആകണം.
എത്രയും പറഞ്ഞു ചേച്ചി തിരികെ റൂമിലേക്ക് പോയി.
മാളു : പോയിട്ട് വരട്ടെ കുറെ ഉണ്ട് പറയാൻ.
ഞാൻ : അതൊക്കെ ഉണ്ട്?
അവൾ ചെറിയ ചിരിയോടെ ഫോൺ എടുത്തു, എന്തോ ചെയ്ത ശേഷം എഴുന്നേറ്റു റൂമിലേക്ക് പോയി.
ഞാനും കാപ്പി കുടിച്ചുകഴിഞ്ഞതു കൊണ്ട് മുകളിൽ റൂമിലേക്ക് പോയി.