എനിക്ക് കടയിൽ കയറണമല്ലോ എന്ന് ഓര്മ വന്നത്. ഞാനും പതിയെ ഉള്ളിലോട്ടു കയറി, ഞങൾ മൂന്നുപേരും കൂടെ സാധനങ്ങൾ എല്ലാം മേടിച്ചു വീട്ടിലോട്ടു മടങ്ങി.
വീട്ടിൽ എത്തിയപ്പോൾ ആന്റിയും അങ്കിളും റെഡി ആയി നിൽക്കുന്നു, മാളു “നിങൾ പോകാൻ ഇറങ്ങിയോ?”
ആന്റി : അതെ മോളെ ഞങൾ പോകുവാ.
ചേച്ചി ഒന്നും പറയാതെ അകത്തേക്ക് പോയി,
അങ്കിൾ : അവളോട് ഇനി വഴക്കു പിടിക്കാൻ പോവണ്ട, നീ ഇറങ്ങാൻ നോക്ക്.
ആന്റി : അയ്യോ ഞാൻ ഒന്നിനുമില്ലേ, അവൾ എന്താണെന്നു വച്ചാൽ ചെയ്യട്ടെ.
ഞാൻ മാളുവിനെ ഒന്ന് നോക്കി, അവൾ എന്നെ ഒന്ന് നോക്കിയിട്ടു അവരോടു എന്തോ പറയാൻ തുടങ്ങി, അവളെ പറയാൻ സമ്മതിക്കാതെ ആന്റി പറഞ്ഞു “മോളെ അടുത്ത ആഴ്ച അവൾക്കു തമിഴ് നാട്ടിൽ പോകണം എന്നാ പറഞ്ഞത്, അവളുടെ വലിയ ആഗ്രഹമാണ് IIT യിൽ പോകുക എന്നത്.”
ഞാൻ : അപ്പോൾ ലോക്ക് ഡൗൺ അല്ലെ? എങനെ പോകും?
ആന്റി : അതറിയില്ല മോനെ, അവൾ പറഞ്ഞത് പോകാം എന്നാ. അതിനൊക്കെ ആയിരുന്നു ഇന്നത്തെ വഴക്കു.
മാളു : അത് ഞാൻ പറഞ്ഞോളാം ആന്റി. കുഴപ്പമില്ല.
അങ്കിൾ : എന്നാ ശരി ഞങൾ ഇറങ്ങുവാ, അല്ലേൽ ചിലപ്പോൾ പോലീസ് പിടിക്കും.
അങനെ അവർ അവരുടെ വീട്ടിലേക്കു പോയി, ഞാനും മാളുവും ഉള്ളിലേക്കും.
ചേച്ചിയുടെ മുറിയുടെ വാതിൽ അടഞ്ഞു കിടക്കുന്നു, മാളു അവളുടെ മുറിയിലോട്ടും ഞാൻ എന്റെ മുറിയിലോട്ടും പോയി. ഞാൻ ഡ്രസ്സ് മാറിയിട്ട് ഫോൺ എടുത്തപ്പോൾ ആണ് ഡോറിൽ
“ടക്…. ടക്…”
ഞാൻ തിരിഞ്ഞപ്പോൾ അത് മാളുവാണ്,
മാളു : ഞാൻ ഇന്നലെ തന്നത് തിരിച്ചു തരുമോ?
ഞാൻ : അതാ അവിടെ ഇരുപ്പുണ്ട്, എടുത്തോ….
മാളു : അയ്യടാ എടുത്തു തന്നാൽ മതി.
അങനെ ഞാൻ എടുത്തു കൊടുത്തിട്ടു, അവളുടെ കയ്യിൽ കയറി പിടിച്ചു.
മാളു : ചേട്ടായി വിട്, ചേച്ചി ഉണ്ട് താഴെ. ഞാൻ പോട്ടെ.