അച്ഛനും അത്യാവശ്യം ഉള്ള ഡ്രെസ്സും സാധനങ്ങളും ഒന്ന് കൊണ്ടുവന്നു തരണേ.”
ഞങൾ അങനെ പുറത്തോട്ടും ‘അമ്മ ICU-വിലേക്കും പൊന്നു. ഞങൾ ഹോസ്പിറ്റലിന്റെ പുറത്തെത്തിയപ്പോൾ ഞാൻ അണുവിനോട് ചോദിച്ചു “നീ എന്താ ഒന്നും പറയാഞ്ഞത്, എന്റെ വീട്ടിൽ നിൽക്കുന്ന കാര്യം പറഞ്ഞപ്പോൾ.”
അനു : ഞാൻ എന്തിനു നോ പറയണം, നിന്റെ കൂടെ അല്ല പോരുന്നത്. എപ്പോൾ മനസ്സിലായില്ലേ എന്റെ അമ്മക്ക് എന്നെ എന്തോരം വിശ്വാസം ആണെന്ന്.
ഞാൻ : അത് നിന്നെ അല്ല, എന്നെ ആണ്, അമ്മക്ക് വിശ്വാസം.
അനു : ഓഹോ ഇപ്പൊ മരുമോനും അമ്മായിയമ്മയും ഒന്നായോ, നമ്മൾ പുറത്തും. കൊള്ളാം.
ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോൾ അനു സൈഡ് ചെരിഞ്ഞു ആണ് ബൈക്കിൽ കയറിയത്. ഞാൻ ഒന്ന് ആഗ്രഹിച്ചു പോയിരുന്നു സിനമയിൽ ഒക്കെ കാണും പോലെ അവൾ ഇരിക്കുമെന്ന്. എന്റെ ഇല്ല പ്രധീക്ഷകളും അവൾ തെറ്റിച്ചു. നിരാശയോടെ ഞാൻ ബൈക്ക് മുന്നോട്ടെടുത്തു. ഞങൾ ഹോസ്പിറ്റൽ ഗേറ്റ് എത്തിയപ്പോൾ റോഡിലെ ഹംബ് ചാടിയപ്പോൾ അവൾ പെട്ടന്ന് കൈ എടുത്തു എന്നെ വട്ടം കെട്ടിപിടിച്ചു.
എനിക്ക് പെട്ടന്ന് കറന്റ് അടിച്ചപോലെ ആയി പോയി, മേലാസകലം കുളിരുകോരിയിട്ടു. കുറച്ചുമുന്നേ ഞാൻ മനസ്സിൽ പറഞ്ഞത് ഞാൻ പിൻവലിച്ചു. ഏതാണ് എനിക്ക് അങനെ ഇരിക്കുന്നതിലും സുഗമുള്ളതായി എനിക്ക് ഫീൽ ചെയ്തു.
പെട്ടന്ന് എനിക്കുണ്ടായ മാറ്റം അവൾ സ്രെധിച്ചു എന്ന് അവളുടെ ചോദ്യത്തിൽ നിന്ന് എനിക്ക് മനസ്സിലായി – “എടാ എന്താ പറ്റിയെ ഞാൻ കൈ മാറ്റണോ?”
ഞാൻ : വേണ്ട അവിടെത്തന്നെ ഇരുന്നോട്ടെ.
ഞങൾ പോയവഴിക്കു പെട്ടന്ന് മഴ പെയ്തു, ഞാൻ ബൈക്ക് നിർത്താൻ തുടഗിയപ്പോൾ അവൾ പറഞ്ഞു “എടാ ഇനി ആ വളവു തിരിഞ്ഞാൽ പോരെ എന്റെ വീട് എന്തിനാ ഇവിടെ ഒതുക്കുന്നതു? നമുക്ക് പെട്ടന്ന് പോയാൽ പോരെ”
ഞാൻ : ആയിക്കോട്ടെ.
ഞാൻ ബൈക്ക് പെട്ടന്ന് സ്പീഡ് കൂട്ടി വീട്ടിലെ എത്തി പോർച്ചിൽ ബൈക്ക് നിർത്തി. അനു ഇറങ്ങി ഡോർ തുറന്നു എന്നോട് കയറി ഇരിക്കാൻ പറഞ്ഞു. ഞാൻ കയറി അകത്തു സോഫയിൽ ഇരുന്നു, അവൾ അകത്തേക്ക് പോയി തലതോർത്തിക്കൊണ്ട് പുറത്തോട്ടുവന്നു. അവൾ ആ ടർക്കിതന്നെ എന്റെ നേരെ നീട്ടി. ഞാൻ അതുവാങ്ങി തലതോർത്തി.
അനു : എടാ ഞാൻ ഒന്ന് പെട്ടന്ന് കുളിച്ചേച്ചുവരാം ഹോസ്പിറ്റലിൽ പോയി വന്നതല്ലേ!!!
ഞാൻ : അതിനെന്താ പെട്ടന്ന് വന്നിട്ടും കാര്യം ഇല്ലല്ലോ മഴ അല്ലേ.
അനു : എന്നാ ശരി, നിനക്ക് വെള്ളം വല്ലതും വേണോ?
ഞാൻ : വേണ്ട നീ പെട്ടന്ന് കുളിച്ചേച്ചു വാ….
അനു : ഓക്കേ.
അവൾ കുളിക്കാൻ അകതോട്ടുപോയ സമയത്തിന് ഞാൻ ഫോണെടുത്തു മാളുവിനെ വിളിച്ചു അനു വരുന്ന വിവരം ഒന്ന് പറയണമല്ലോ അല്ലേ ചെല്ലുമ്പോ ആ ഭദ്രകാളി എന്തേലും പറഞ്ഞാലോ…..
ഫോൺ കുറച്ചു ബെൽ അടിച്ചശേഷം ആണ്, മാളു ഫോൺ എടുത്തത്.