കുറച്ചു സമയം അങനെ ഇരുന്നപ്പോൾ അവൾ ചെറുതായി ഒന്ന് ഉറങ്ങി എന്ന് എനിക്ക് മനസ്സിലായി, അപ്പോളേക്ക് അതാ അനുവിന്റെ ‘അമ്മ ICU-വിൽ നിന്ന് പുറത്തേക്കു വന്നു. ഞങൾ അങനെ ഇരിക്കുന്നത് കണ്ടിട്ടും അവർക്കു അത് പ്രശനം ഒന്നും ആയി എനിക്ക് തോന്നിയില്ല.
അനുവിന്റെ ‘അമ്മ : മോനെ എപ്പോളാ വന്നത്?
ഞാൻ : എപ്പോൾ എത്തിയതേ ഒള്ളു അമ്മെ, എങനെ ഉണ്ട് അച്ഛന്?
അനുവിന്റെ ‘അമ്മ: കുഴപ്പമില്ല കുറവുണ്ട്, എങ്കിലും ഒരാഴ്ച കിടക്കണം എന്നാ പറഞ്ഞത്.
ഞാൻ : മ്മ്മ്…
എനിക്ക് എന്ത് പറയണം എന്നറിയാതെ ഒരു മൂളലിൽ നിർത്തി. അനുവിന്റെ ‘അമ്മ പറഞ്ഞു “മോനെ അവൾ ഒന്നും കഴിച്ചിട്ടുണ്ടാവില്ല അതാ ഞാൻ ഇറങ്ങി വന്നത് മോനെ കണ്ടപ്പോൾ ആണ് എനിക്ക് ആശ്വാസം ആയത്. അവളോട് വല്ലതും കഴിക്കാൻ പറയണം.”
ഞാൻ : ശരി അമ്മെ, അപ്പൊ അമ്മയോ ?
അനുവിന്റെ ‘അമ്മ : എന്റെ കുഴപ്പം ഇല്ല മോനെ, അച്ഛൻ അങനെ കിടക്കുമ്പോൾ ഞാൻ എങ്ങനാ കഴിക്കുക. മോനെനിക്ക് ഒരു ഉപകാരം ചെയ്യാമോ?
ഞാൻ : എന്താ അമ്മെ പറഞ്ഞോ ?
അനുവിന്റെ ‘അമ്മ : എന്റെ ഫോൺ ഒന്ന് ചാർജ് ചെയ്തു തരുമോ അനുവിന്റെ കയ്യിൽ പൈസ ഉണ്ട്.
ഞാൻ : അത് പ്രശനം ഇല്ല, ഞാൻ ചെയ്തോളാം.
അനുവിനെ ‘അമ്മ വിളിച്ചു, അവൾ എഴുന്നേറ്റ പാടെ അമ്മയോട് ചോദിച്ചു “അമ്മെ അച്ഛനെങ്ങനെ ഉണ്ട് ?
അനുവിന്റെ ‘അമ്മ :കുഴപ്പം ഇല്ല, മോള് മനുവിന്റെ കൂടെ പോയി വല്ലതും കഴിക്കു. എന്റെ ഫോൺ ഒന്ന് ചാർജ് ചെയ്യുകയും വേണം. മോൾടെ അമ്മാവനെ ഒന്ന് വിളിക്കണം, മോള് ഒരാഴ്ച അവിടെ പോയി നിൽക്കണം.
അനു : എനിക്ക് കഴിക്കാൻ ഒന്നും വേണ്ട. അല്ല അപ്പോൾ അച്ഛന് ഒരാഴ്ച കിടക്കണോ?
അനുവിന്റെ ‘അമ്മ : കിടക്കണം എന്നാണ് ഡോക്ടർ പറഞ്ഞത്. മോളുപോയി കഴിക്കു രാവിലെ കഴിച്ചതല്ലേ.
ഞാൻ : അനു വാ നീ വല്ലതും കഴിക്ക്.
അനു : എടാ എനിക്ക് വിശക്കുന്നില്ല.
അനുവിന്റെ ‘അമ്മ : മോളെ ചെല്ല്.