‘അമ്മ : നീ എഴുന്നേറ്റോ ഞാൻ അങ്ങോട്ടു വരൻ തുടങ്ങുവാരുന്നു.
ചേച്ചി : നീ പല്ലു തേച്ചോ?
ഞാൻ : ഇല്ല
ചേച്ചി :പോയി പല്ലുതേക്കാൻ നോക്ക്, ക്ലാസ് ഇല്ലേ നിനക്ക്.
ഞാൻ മനസ്സിൽ “തുടങി പഠനം, പഠന പിശാശ്”
ഞാൻ റൂമിൽ പോയി ഫ്രഷ് ആയി വന്നു, അപ്പോൾ ചേച്ചി തന്നെ കാപ്പി എടുത്തു തന്നു. അനിയത്തി അമ്മയുടെ പുറകെ തന്നെ ആണ്. അവൾക്കു വിഷമം ഉണ്ട് കണ്ടാൽ തന്നെ അറിയാം. അപ്പോളേക്കും ഗോപി ചേട്ടൻ വണ്ടിയും ആയി എത്തി. ഞാൻ അമ്മയുടെ ബാഗ് എടുത്തു വണ്ടിയിൽ വച്ചു, തിരികെ വീട്ടിൽ കയറിയപ്പോൾ അതാ അമ്മയും മകളും കരച്ചിൽ മത്സരം. അങനെ കരച്ചിൽ കഴിഞ്ഞു അച്ഛനും അമ്മയും കാറിൽ കയറി യാത്ര പറഞ്ഞു. ഞങൾ ഗേറ്റിൽ നിന്ന് യാത്ര പറഞ്ഞു.
ചേച്ചി : ഇനി പോയി പഠിക്കാൻ നോക്കടാ
ഞാൻ : അപ്പൊ ഇവളോ
ചേച്ചി : പാവം കരയുന്നതു കണ്ടില്ലേ, ഞങൾ ഒരുമിച്ചു ഇരുന്നു പഠിച്ചോളും.
ഞാൻ പോയി റൂമിൻറെ കതകടച്ചു, എന്തോ ഭാഗ്യം അപ്പോളെ കറന്റ് പോയി. ഞാൻ അനുവിനെ ഫോൺ വിളിച്ചുകൊണ്ട് അവിടെ തന്നെ ഇരുന്നു. ഇടക്ക് അപ്പുറത്തുള്ള സാജന്റെ കാൾ വന്നു ” എടാ നീ എന്ന് കളിയ്ക്കാൻ വരുന്നില്ലേ?
ഞാൻ : എടാ ഇവിടെ ഒരു തടാക വന്നിട്ടുണ്ട്, പഠനം മാത്രം ആണ് അറിയാവുന്നതു.
സാജൻ : എടാ എന്ന് കറന്റ് കാണില്ല രാവിലെ മെസ്സേജ് വന്നല്ലോ
ഞാൻ : എന്നാ ശരിയാടാ ഞാൻ എപ്പോ എത്തും