എന്റെ ജീവിത യാത്ര 1
Ente Jeevitha Yaathra Part 1 | Author : Mr. Love
പ്രിയ സുഹൃത്തേ…, ആദ്യം ആയിട്ടാണ് ഇവിടെ ഒരു കഥ എഴുതുന്നത്. പഠിക്കുന്ന സമയത്ത് ഒരു പ്രണയലേഖനം പോലും എഴുതാത്ത എനിക്ക് ഒരു കഥ എഴുതാനുള്ള അലങ്കര വാക്കുകളോ വർണനകളോ അറിയില്ല. എന്നിരുന്നാലും അറിയാവുന്ന രീതിയിൽ എഴുതുന്നു.
എന്റെ ജീവിതത്തിൽ കഴിഞ്ഞ കുറെ വർഷങ്ങളായി നടക്കുന്ന ചില സംഭവങ്ങൾ ആണ് ഞാൻ പറയാൻ പോകുന്നത്. ഇത് പറയണോ വേണ്ടയോ എന്ന് ഒരുപാട് ആലോജിച്ചു. അതുകൊണ്ട് തന്നെ മറ്റെല്ലാ കഥയിലും നിങ്ങൾ പറയുന്നപോലെ പേര് ഞാൻ മാറ്റി പറയുന്നു എന്ന് മാത്രം.
കഥയിലേക്ക് പോകുന്നതിനു മുമ്പ് ഒരു കാര്യം കുടി പറയാം. കഴിഞ്ഞ 2 വർഷമായിട്ട് നമ്മൾ സഹിക്കുന്ന ഒരു കഷ്ടപാടാണ് കൊറോണ. ഈ സമയത്തും ഒരു സാധാരണ കാരനായ ഞാൻ എങ്ങനെ ഇത്ര സുഹമായി ജീവിക്കുന്നു എന്ന് അല്ലേ. അത് ഈ കഥയിൽ നിന്നും മനസിലാകും. അപ്പൊ പൈസക്ക് വേണ്ടി മാത്രം അണ്ണോ ഈ സ്നേഹം എന്നും നിങ്ങൾക്കു തോന്നാം. അത് ഈ കഥ മുഴുവനും വായിച്ചിട്ട് നിങ്ങൾ തന്നെ പറയു. നേരത്തെ പറഞ്ഞപോലെ ജീവിതത്തിലെ കുറെയേറെ സംഭവങ്ങൾ ചേർത്തുള്ള കഥ ആണ്. അതുകൊണ്ട് തന്നെ ഒരുപാട് ഭാഗം ആയിട്ടാണ് എഴുതുന്നത്. ഓരോന്നും വായിച്ചിട്ടു അഭിപ്രായം പറയുക
തുടങ്ങാം…..
എന്റെ പേര് വിഷ്ണു. സുഹൃത്തുക്കൾ പൊടിയൻ എന്ന് വിളിക്കും. ഒരുപാട് ഉയരം ഒന്നുമില്ല. എന്നാൽ ഉയരക്കുറവുമില്ല. 5.6-5.7 inch ഉയരം ഉണ്ട്. ജിം എനിക്ക് ഒരു വീക്നെസ് ആണ്. അതുകൊണ്ട് തന്നെ ബോഡിയും ഉണ്ട്. പഠിത്തം പോളിടെക്‌നിക് ആണ്. കുഞ്ഞിന്നാൽ മുതൽ വണ്ടി എനിക്ക് ഒരു ഹരം ആണ്. കോളേജ് പഠിക്കുമ്പോ തന്നെ പോക്കറ്റ് മണിക് വേണ്ടി മിനി ടിപ്പർ ഓടാൻ പോകും രാത്രി സമയങ്ങളിൽ. ഇന്ന് ഞാൻ കൊല്ലം ജില്ലയിലെ ഒരു ടൂറിസ്റ്റ് ബസ് ഡ്രൈവർ ആണ്. അച്ഛൻ ഇവിടെ അടുത്ത് തന്നെ ഒരു ചെറിയ കട നടത്തുവാൻ. അമ്മ കുറച്ചു സുഹൃത്തുകളോടൊപ്പം ഒരു ചെറിയ കട എടുത്തു തൈയാൽ നടത്തുന്ന. 23-മം വയസിൽ ആണ് ഞാൻ ആദ്യമായി ടൂറിസ്റ്റ് ബസ് ലെ കയറുന്നത്. അന്ന് ലോങ്ങ് ട്രിപ്പ് പോകുമ്പോ ഒരു രണ്ടാം ഡ്രൈവർ എന്ന് ജോലി ആയിരുന്നു എനിക്ക്. ഇന്ന് ഇപ്പൊ 27 വയസ് ആയി. ഇപ്പൊ എന്റെ മുതലാളിക്ക് 2 ടൂറിസ്റ്റ് ബസ് മം 4 ടിപ്പർ ലോറി മം ഉണ്ട്. അതിൽ 1 2016 മോഡൽ ബസ് ആണ്. കുടുതലും ചെറിയ ഓട്ടം മാത്രം. എന്റെ ആശാൻ ആണ് അത് ഓടിക്കുന്നത്. മറ്റേത് പുതിയതും അതിൽ ഞാനും എന്റെ ക്ലീനർ ആയി ഇവിടെ അടുത്തുള്ള ഒരു പയ്യൻ കിച്ചു മം ആണ്. ശെരിക്കും പറഞ്ഞാൽ ആശാനും ഇപ്പൊ വയ്യ. രാത്രി ഓടാൻ ഒന്നും പറ്റില്ല. ഗുളിക കഴിക്കുന്നത് കൊണ്ട് ഉറങ്ങും. അതാ പുതിയ വണ്ടി എനിക്ക് തന്നത്. അത്യാവിശം നല്ല ഓട്ടം ഓടുന്ന വണ്ടി ആണ്. കുറച്ചധികം പൈസ മുടക്കി സൗണ്ട്സ് ലൈറ്സ് ഒക്കെ ചെയ്ത് നല്ല പേരുകേട്ട വണ്ടി. കുടുതലും കൊല്ലം തിരുവനന്തപുരം കോട്ടയം പത്തനംതിട്ട ജില്ല ഒക്കെ ആണ് ഓടുന്നത്.