എന്റെ ജീവിത യാത്ര കേരള എസ്പ്രെസ്സിൽ

Posted by

ആ ചോദ്യം ഞാൻ ഏതു നിമിഷവും പ്രതീക്ഷിച്ചത് ആയിരുന്നു ..അത് പോലെ തന്നെ സംഭവിച്ചു..സത്യം പറയാൻ എന്തായാലും ഉദ്ദേശമില്ല..കള്ളം പറഞ്ഞാൽ ഇവൾ അന്വേഷിച്ചു വരൻ ഒന്നും പോകുന്നില്ലലോ..

ഞാൻ: എന്റെ വീട്ടിലും ഉണ്ട് അച്ഛൻ, ‘അമ്മ പിന്നെ ഒരു ഇളയ അനിയൻ…(ഞാൻ ചുമ്മാ അങ്ങ് തട്ടി വിട്ടു )

അവൾ: എന്നിട് ചേട്ടായി എന്താ ഇത്രേം നാളായി അവരെ കാണാൻ പോകാത്തെ ?

ഞാൻ: ഗ്രേഡുയേഷൻ വേണ്ടിയാ ഞാൻ ഇങ്ങോട് വന്നത്..പിന്നെ അത് കഴിഞ്ഞു ജോലി, പിന്നെ ബിസിനസ് തിരക്കൊക്കെ ആയി ഇങ്ങനെ പെട്ടുപോയി.. (വീണ്ടും തട്ടി വിട്ടു )

അവൾ: ആണോ..എനിക്ക് അതൊന്നും പറ്റില്ല…എല്ലാ വാക്കേഷനും ഞാൻ .പോകും.

ഞാൻ ഇതെല്ലം കേട്ടു സന്തോഷത്തോടെ ചിരിച്ചു കൊണ്ടിരുന്നു…വീണ്ടും കുറെ അവളുടെ വിശേഷങ്ങളൊക്കെ കേട്ട് ഇരുന്നു പോയി ..അടുത്ത സ്റ്റേഷൻ അടുക്കാനുള്ള പുറപ്പാടാണ്..അങ്ങനെ രാത്രി 10 :15 ആയപ്പോൾ ഭോപാൽ ജംഗ്ഷൻ എത്തി…ചെറുതായിട്ട് വിശക്കുന്നുണ്ട്..

ഞാൻ: സമയം 10 കഴിഞ്ഞു , ഫുഡ് കഴിക്കണ്ടേ ..

അവൾ: ആഹ്..ഞാൻ അത് അങ്ങൊട് പറയാൻ തുടങ്ങുവാരുന്നു..

ഞാൻ: ഇവിടെ ഒരു 10 മിനിറ്റ് സ്റ്റോപ്പ് ഉണ്ടാകും..ആളുകൾ കേറാനും ഇറങ്ങാനും ഉള്ള തിരക്കിലാണ് ..ഇപ്പോൾ കഴിച്ചാൽ ശെരിയാകില്ല…ട്രെയിൻ വിട്ടിട്ടു കഴുകാം..ഞാൻ അപ്പോളേക്കും ഒന്നു പുറത്തോട് നടന്നിട്ടു വരാം ..

അവൾ: ശെരി…അയ്യോ ചേട്ടാ..ഞാൻ ഒന്ന് ബാത്‌റൂമിൽ പോയേച്ചുവരാം..അതുവരെ ഇവിടെ ഒന്നു ഇരിക്ക്..ബാഗ് ഒക്കെ ഉള്ളതല്ലേ ..ഞാൻ പുറത്തോട്ടു പൊയ്ക്കോളൂ…

ഞാൻ: ഹമ്മ് ..ആയിക്കോട്ടെ…

അവൾ അവളുടെ ഫോൺ എന്റെ കയ്യിൽ തന്നിട്ട് പോയി..പെട്ടെന്നു ഫോൺ റിങ്ങിങ്…നോക്കിയപ്പോൾ ”’അമ്മ”. അത് കണ്ടതും, പെട്ടെന്നു ഒരു സ്നേഹത്തിന്റെ വിളി പോലെ തോന്നി ..ഇതിനു മുന്നേ ഇല്ലാത്ത എന്തൊക്കെയോ വികാരം ഒക്കെ എന്നിൽ വന്നു തുടങ്ങി ,,’അമ്മ , സ്നേഹം, വാത്സല്യം അങ്ങനെ അങ്ങനെ..കുറച്ച കഴിഞ്ഞതും അവൾ വരുന്നത് കണ്ട ഞാൻ അങ്ങൊട് നീങ്ങി…എന്നിട്ടു ഫോൺ കൊടുത്തു..

ഞാൻ: തന്റെ ‘അമ്മ വിളിച്ചിരുന്നു…തിരിച്ച വിളിച്ചോട്ട എന്നും പറഞ്ഞു ഞാൻ പുറത്തോട്ടു നടന്നു..

പുറത്തോട്ടു ഇറങ്ങി കയ്യും കാലും ഒക്കെ ഒന്ന് സ്ട്രെച്ച് ചെയ്തു പതിയെ അങ്ങോട്ടും ഇങ്ങോട്ടും ഒകെ നടന്നു നീങ്ങി..തണുപ്പ് ചെറുതായിട്ട് കുറഞ്ഞ പോലെ..കിടക്കാൻ നേരം ഫാൻ ഇടാൻ പറ്റിയാൽ മതിയാരുന്നു എന്നൊക്കെ പറഞ്ഞ നില്കുമ്പോ ട്രെയിൻ ഹോൺ അടിച്ചു..പതിയെ വണ്ടി നീങ്ങി തുടങ്ങി…ഞാൻ പെട്ടെന്നു തന്നെ അകത്തോട്ടു കേറി സീറ്റിൽ പോയി ഇരുന്നു..

അവൾ: ചേട്ടാ..എന്നാൽ ഫുഡ് അടിച്ചാലോ?

Leave a Reply

Your email address will not be published. Required fields are marked *