ട്രെയിൻ എടുക്കാൻ ഇനിയും 30 മിനിറ്റ് കൂടി ഉണ്ട് . ഞാൻ എന്റെ സീറ്റിൽ ഇരുന്ന് വീണ്ടും ആ പഴയ കാലം ഒകെ ഓർത്തു ഇരുന്നു. 12 വര്ഷങ്ങള്ക്കു മുൻപ് ഇതേ ട്രെയിനിൽ, ഇതേ പ്ലാറ്റഫോമിൽ വന്നു ഇറങ്ങിയത് ഇന്നും ഓർക്കുന്നു . നീട്ടി ഒരു ഹോൺ അടിച്ചുകൊണ്ട് വണ്ടി പതിയെ നീങ്ങി തുടങ്ങി. ചുറ്റിലും ഒന്ന് കണ്ണ് ഓടിച്ചു നോക്കി . കൂടുതത്തിലും മലയാളീസ് തന്നെ. കുറെ നാൾക്കു ശേഷം നാട്ടിലോട് പോകുന്നവർ ആണ്..3 ദിവസത്തെ യാത്ര അല്ലെ , ആയതിനാൽ ഇവരുമായി നല്ല സൗഹൃദം ഉണ്ടാകും എന്നുള്ള പ്രതീക്ഷയിൽ ഞാൻ ഇരുന്നു …
02 :20 pm ആയപ്പോൾ ട്രെയിൻ ആഗ്ര സ്റ്റേഷനിൽ എത്തി. അവിടെ നിന്നും അത്യാവശ്യം ആളുകൾ കേറി. യാത്ര തുടർന്നു…ഡോക്ടറിന്റെ നിർദ്ദേശ പ്രകാരം ലൈറ്റ് ഫുഡ് ഒകെ ഞാൻ നേരത്തെ വാങ്ങി വെച്ചിട്ടുണ്ട് ആയിരുന്നു. അതിലെ ഒരു ചെറിയ പാക്ക് എടുത്ത് എന്റെ വിശപ്പിനു തത്കാലം അറുതി വരുത്തി. കുറെ കഴിഞ്ഞു ടി ടി ആർ വന്നു ടിക്കറ്റ്സ് ഒക ചെക്ക് ചെയ്ത കൊണ്ടിരുന്നപ്പോൾ എന്റെ മുന്നിൽ ഉള്ള അടുത്ത കോച്ചിൽ ആണെന്നും ,അങ്ങൊട് സീറ്റ് മാറ്റി തരുമോ എന്നും ചോദിച്ചു. ടി ടി ആർ കുറച്ചു കഴിഞ്ഞു നോക്കിയിട് പറയാം എന്ന പറഞ്ഞിട്ടു പോയി. അതുവരെ പുള്ളിയോട് നല്ല രീതിയിൽ സംസാരിച്ചു വരികെയായിരുന്നു . ടി ടി ആർ വന്നു അടുത്ത കോച്ചിൽ S 5 , 49 പോയി ഇരുന്നോളാൻ അറിയിച്ചു. പകരം വേറെ ആള് ഇങ്ങോട് വന്നോളും എന്ന്. അദ്ദേഹം യാത്ര പറഞ്ഞു നടന്നു നീങ്ങി . ഞാൻ അപ്പോളേക്കും എന്റെ ബാഗ് എടുത്ത് ഓപ്പോസിറ്റ് സീറ്റിൽ എടുത്ത് വെച്ചിട്ടു ലാപ്ടോപ്പ് ഓപ്പൺ ചെയ്ത പണ്ടത്തെ ഫോട്ടോസ് ഒകെ നോക്കി നിന്നു് .
അവൾ: എസ്ക്യൂസ് മി !, മലയാളി ആണോ ?
ഞാൻ: അതെ.
അവൾ : ഇത് എന്റെ സീറ്റ് ആണ് , ആ ബാഗ് ഒന്നു മാറ്റുമോ ?
ഞാൻ : ഒഹ്ഹ് ഓക്കെ !! സോറി
അവൾ: താങ്ക് യു
അവൾ അവളുടെ ഒരു വല്യ ബാഗ് എടുത്ത് മുകളിലെ ബിരത്തിൽ കെട്ടി വെച്ച്, എന്നിട് ഹാൻഡ്ബാഗ് എടുത്ത് മടിയിലും വെച്ച് ഫോണിൽ നോക്കി ഇരുന്നു . സമയം കുറച്ച പോയി. ഉള്ളിലെ മണം കാരണം ഞാൻ വിന്ഡോ അടച്ചട്ടില്ലരുന്നു , അതുകൊണ്ട് നല്ല തണുത്ത കാറ്റു അകത്തോട് വീശുന്നുണ്ടടര്ന്നു . ആരും ഫാൻ പോലും ഇടുന്നില്ല . എയർ ഫ്‌ലോ ഇല്ലാത്തതിന്റെ ബുദ്ധിമുട്ടു കാരണം ഞാൻ അത് അടച്ചിരുന്നില്ല. കുറച്ച കഴിഞ്ഞതും….
അവൾ : ചേട്ടാ ! ആ വിന്ഡോ ഒന്ന് അടക്കാമോ ? നല്ല തണുത്ത കാറ്റു വീശുന്നുണ്ട് .
ഞാൻ: കുട്ടി അത് അടച്ചാൽ കാറ്റു വീശില്ല ..ഇവിടെ ആരും ഫാൻ പോലും ഇടുന്നില്ല , ഈ സ്മെല് കാരണം വളരെ ബുദ്ധിമുട്ടുണ്ട് ..
അവൾ: ചേട്ടാ അത് ശെരിയാ…ബട്ട് തണുപ് സഹിക്കാൻ പറ്റുന്നില്ല..പ്ളീസ് അത് ഒന്ന് ക്ലോസെ ചെയ്യാമോ ??
ആ കുട്ടിയുടെ അഭ്യർത്ഥന നിരസിക്കാൻ എനിക്ക് തോന്നിയില്ല ..മാത്രമല്ല തണുപ് കൂടി വരുന്നതായി എനിക്കും തോന്നുന്നുണ്ടായിരുന്നു ..ഞാൻ ഉടൻ തന്നെ അത് അടച്ചു…