ഡോക്ടർ : സീ മിസ്റ്റർ മിഥുൻ, യു നോ വെരി മച് എബൌട്ട് യുവർ കണ്ടിഷൻസ്. ആക്ച്വലി എ ഡോക്ടർ ഷുഡ്ന്റ് സെ ദിസ് ട്ടോ ഹിസ് പേഷ്യന്റ്. ബട്ട് റ്റു ബി ഹോണസ്റ് വിത്ത് യു., യു ആർ എന്ററിങ് ഓൺ യുവർ ലാസ്‌റ് സ്റ്റേജ്.
ഞാൻ : ഐ നോ ദിസ് ഡോക്ടർ. ഐ ക്യാൻ ഫീൽ ദാറ്റ്. ലൈക് യു ടോൾഡ് നൗ, ഒൺലി ഫ്യൂ മോർ ഡേയ്സ് ലെഫ്റ് വിത്ത് മി, ലെറ്റ് മി എന്ജോയ് ദാറ്റ് . ഐ ഡോണ്ട് വാണ്ട് റ്റു ഡൈ ഹിയർ . ലെറ്റ് മി പ്ളീസ് ഗോ ട്ടോ ദി പ്ലേസ് വെർ ഐ ബിലോങ് …പ്ളീസ് ഡോക്ടർ..!
ഡോക്ടർ : കേരള ??????….ബട്ട് ഹു ഈസ് ദേർ റ്റു ടേക്ക് കെയർ ഓഫ് യു ?? യു ടോൾഡ് ദാറ്റ് യു ഡോണ്ട് ഹാവ് എനി ബഡി ദേർ . റിലേഷൻസ് ഓർ ഫ്രണ്ട്…
ഞാൻ : ഡോക്ടർ, പ്ളീസ് ഡോണ്ട് ആർഗ്യു വിത്ത് മി. ഐ ഹാവ് മെയ്ഡ് മൈ മൈൻഡ്. ഇറ്റ് വോണ്ട് ചേഞ്ച് എഗൈൻ. ഐ തിങ്ക് ദേർ ഈസ് നോ മോർ മണി ലെഫ്റ് വിത്ത് മി ആൻഡ് ഐ ഡോണ്ട് വാണ്ട് റ്റു ബി എ ട്രബിൾ റ്റു യു ഓർ യുവർ മാനേജ്‌മന്റ് . ഗോഡ് ഹാസ് മെയ്ഡ് എ ഡിസിഷൻ…പ്ളീസ് അലൗ മി റ്റു ടേക്ക് മൈൻ ഫോർ ദി റസ്റ്റ് ഓഫ് മൈ ലൈഫ്…
ഡോക്ടർ : ഹമ് …ഹമ്…ഒകെ അണ്ടർ സ്റ്റുഡ് ….അൽറൈറ് …ലൈക് യു വിഷ് …
ഞാൻ : താങ്ക് യു ഡോക്ടർ …
ഡോക്ടർ: വെൽ, ഒകെ …നേഴ്സ്, പ്ളീസ് ഗിവ് മി ഹിസ് റിപ്പോർട്…ലെറ്റ് മി ഹാവ് എ ലുക്ക് ..
അല്പം ഒരു ആശ്വാസം തോണുന്നുണ്ട് ഇപ്പോൾ. വര്ഷങ്ങള്ക്കു ശേഷം നാട്ടിലോട്ടു ഒരു യാത്ര . അവിടെ ആരെയും കാണാൻ ഇല്ല, എങ്കിലും ഇനിയുള്ള കുറച്ചു കാലം കുട്ടികാലത്തെ ഓര്മയിലുള്ള വീടും നാടും ഒകെ കണ്ടു ജീവിക്കാൻ ഒരു മോഹം , അതെ അങ്ങ് നാട്ടിൽ തിരുവനന്തപുരത് .
ഞാൻ മിഥുൻ,
ഡൽഹിയിലെ ഒരു സ്റ്റാർട്ട് അപ്പ് എന്റർപ്രെന്യുർ . കുട്ടിക്കാലവും ഫാമിലി ബാക്‌ഗ്രൗണ്ടും ഒന്നും ഇവിടെ പ്രസക്തി ഇല്ല . അതിനാൽ അത് പറയുന്നില്ല. വയസു 30 ആയി . പ്ലസ് 2 കഴിഞ്ഞു ഗ്രേഡുയേഷന് ചെയ്യാൻ വേണ്ടി ആണ് ഞാൻ ആദ്യമായി ഇങ്ങോട്ടു പോരുന്നത് . പിന്നീട് കോളേജ് ജീവിതം , അതിനു ശേഷമുള്ള നല്ല കുറെ ഓർമകളും എല്ലാം ഇവിടെ തന്നെ ആയിരുന്നു . തികച്ചും ഒറ്റപെട്ടതായിരുന്നു എന്റെ ലൈഫ്. അകെ ഉണ്ടായിരുന്നത് വളരെ കുറച്ച സുഹൃത്തുക്കൾ മാത്രം . കാൻസർ എന്ന ഈ രോഗം എന്നെ പിടിച്ചത് മുതൽ പതിയെ പതിയെ ഓരോരുത്തരായി അങ്ങ് കൊഴിഞ്ഞു തുടങ്ങി . അതിൽ എനിക്ക് ഒരു വിഷമവും തോന്നിയിരുന്നില്ല . കാരണം, ഓർമ വെച്ച നാല് മുതൽ ഞാൻ തനിച്ചാണ് . എല്ലാ നീണ്ട 14 മാസവും ഞാൻ ഈ ആശുപത്രിയിൽ തനിച്ചായിരുന്നു.
പുറത്തു ഇറങ്ങിയാൽ ചെയ്തു തീർക്കാനുള്ള കാര്യങ്ങളെ കുറിച്ച ഞാൻ ഓർത്തു . ആദ്യം എന്റേതായിട്ടുള്ള പ്രോപ്പർട്ടി ടെ കാര്യത്തിൽ തീരുമാനം ഉണ്ടാകണം . ബിസിനസ് ലയബിലിറ്റീസ് കൂടി തീർത്താൽ പൈല്സിനെ എനിക്ക് ഈ നാടിനോട് വിട പറയാം . പിന്നെ അവസാനമായി അവളോടും..! അതെ എന്റെ പ്രിയ കൂട്ടുകാരിയോടും. ഒരുമിച്ചു ജീവിക്കണം എന്ന് ആഗ്രഹിച്ചവരാണ് ഞങ്ങൾ . പക്ഷെ വിധി എനിക്ക് എന്റെ ഈ രോഗത്തിന്റെ മുന്നിലും, അവൾക്കു അവളുടെ പട്ടാളക്കാരനായ അച്ഛന്റെ വാശിയിലും വഴുതി മാറി . എന്റെ നിര്ബന്ധത്തിലും പിന്നെ യാഥാർഥ്യങ്ങളെ ഉൾകൊള്ളാൻ അവളും ശ്രമിച്ചതിൽ ഇന്ന് അവൾക്കൊരു നല്ല കുടുംബജീവിതം സ്വന്തമായി കിട്ടി …സന്തോഷമേയുള്ളൂ…!!!