അവൾ: ചേട്ടായി ഉറങ്ങുന്നില്ലേ?
ഞാൻ: ഓഹ് സോറി..എന്റെ ബർത്ത് മുകളിലാണ്..ഞാൻ ഇപ്പോ മാറി തരാം..
അവൾ: അല്ല ചേട്ടാ..ഞാൻ ജസ്റ്റ് ചോദിച്ചുന്നേയുള്ളു ..നേരത്തെ ഉറങ്ങിയത് കൊണ്ട് ഉറക്കം വരുന്നില്ല…ചേട്ടന്റെ കയ്യിൽ സിനിമ വല്ലതും ഉണ്ടോ..
ഞാൻ: ഇല്ല…ഞാൻ അങ്ങനെ ഫോണിൽ സിനിമ ഒന്നും വെക്കാറില്ല…(അല്ലെങ്കിലും സിനിമ കാണാൻ ഉള്ള അവസ്ഥയാണ ഇപ്പൊ ഞാൻ മനസ്സിൽ പറഞ്ഞു)
അവൾ: എന്റെ ലാപ്ടോപ്പിൽ മായാനദി കിടപ്പുണ്ട്…ഞാൻ ഇതുവരേം കണ്ടിട്ടില്ല…ട്രെയിനിൽ ബോർ അടിക്കുമ്പോൾ കാണാൻ വേണ്ടി എടുത്ത് വെച്ചതാ ..ചേട്ടന് മൂവി കാണാൻ ഇന്റെരെസ്റ്റ് ഉണ്ടെങ്കിൽ നമ്മുക് ഒരുമിച്ചു കാണാം..അതോ ഉറങ്ങണമെങ്കിൽ ഞാൻ വേണമെങ്കിൽ മുകളിലോട്ടു മാറി തരാം…
ഞാൻ: ഏയ് ..നീ ഇരുന്നു കണ്ടോളു…ഞാൻ മുകളിലോട്ടു മാറാം..
അവൾ: എന്നാൽ ഓക്കേ ..
ഞാൻ എന്റെ ബാഗ് എടുത്ത് മുകളിലോട്ടു വെച്ച് എന്നിട്ടു ബാത്റൂമിലോട് നടന്നു, പക്ഷെ ബാഗിന്റെ സിപ് അടക്കാൻ മറന്നു ..ആ സമയത്തു മുകളിലെ ബാഗിൽ നിന്ന് എന്റെ കുറച്ചു ടാബ്ലെറ്സ് താഴെ ഇരുന്ന അവളുടെ കാലിലോട് വീണു ..ഞാൻ ഒന്ന് മുഗം കഴയകി തിരിച്ച എത്തിയപ്പോൾ അവൾ..
അവൾ: ചേട്ടാ ..ഈ ടാബ്ലെറ്സ്..!!
ഞാൻ: ഇത് എവിടുന്നു കിട്ടി ?
അവൾ: മുകളിൽ വെച്ച ചേട്ടന്റെ ബാഗിൽ നിന്നും തെറിച്ചു വീണതാ ..
ഞാൻ അപ്പോളാണ് അതിനെ കുറിച്ച് ഓർത്തത് തന്നെ..ഫുഡ് കഴിഞ്ഞു കഴിക്കേണ്ട ടാബ്ലെറ്സ് എല്ലാം എടുത്ത് കഴിച്ചു..എന്നിട്ടു സീറ്റിൽ വന്നു ഇരുന്നു….
അവൾ: ചേട്ടാ…ചേട്ടന് എന്തെങ്കിലും സീരിയസ് ആയി അസുഗം ഉണ്ടോ?
അപ്പോളാണ് ഞാൻ ഇവൾ ഒരു മിനി ഡോക്ടർ ആണെന്നുള്ള കാര്യം ഓർത്തത്..ശേ…കുറച്ച കൂടി ശ്രദ്ധിക്കണം ആയിരുന്നു..അവൾക് അത് എന്തിനുള്ള മരുന്ന് ആണെന്ന് മനസ്സിലായിക്കാണും..
ഞാൻ: ഏയ്..ഇത് ജസ്റ്റ് വിറ്റാമിന് ടാബ്ലെറ്സ് ആണ്..(ഞാൻ ഒന്ന് വിട്ടു നോക്കി)
അവൾ: ചേട്ടായി ഇത് എന്തിനുള്ള മരുന്ന് ആണെന്ന് എനിക്ക് നല്ല പോലെ അറിയാം..( അവൾ അവളുടെ ലാപ്ടോപ്പ് എടുത്ത് മടക്കി വെച്ചിട്ടു എന്നോട് തിരിഞ്ഞു ഇരുന്നു) ..ചേട്ടാ കാര്യം പറ…ഇപ്പോ എന്താ അവസ്ഥ..