എന്റെ ജീവിത യാത്ര കേരള എസ്പ്രെസ്സിൽ
Ente Jeevitha Yaathra Kerala Expressil Author : Midhun
സ്പെഷ്യലിസ്റ്സ് ഹോസ്പിറ്റൽ, ന്യൂ ഡൽഹി (ഡിസംബർ)
മിസ്റ്റർ മിഥുൻ, ഡോക്ടർ അഗർവാൾ ഹാസ് റീച്ഡ് , യുവർ അപ്പോയ്ന്റ്മെന്റ് ഈസ് റെഡി. യു മെയ് ഹാവ് യുവർ കോണ്സുല്റ്റേഷൻ നൗ.
നേഴ്സ് വന്നു ഇത് പറയുമ്പോൾ ഞാൻ എന്റെ ഭാവി ജീവിതത്തെ കുറിച്ചുള്ള അങ്കലാപ്പിൽ ആയിരുന്നു. ഇനി ഒരുപാടു ദിവസങ്ങൾ ജീവിതം ഇല്ലാണ് ഒരു ഉൾവിളി പോലെ ആരോ പറയുന്നു. അതിനെ കുറിച്ച് സംസാരിക്കാനും കൂടിയാണ് ഇപ്പോൾ നടക്കാൻ പോകുന്ന അപ്പോയ്ന്റ്മെന്റ്. കീമോയും മരുന്നുകളും പിന്നെ ഇവിടുത്തെ ഈ നശിച്ച ആശുപത്രി അന്തരീക്ഷവും എന്നെ ഒരുപാട് മാറ്റിയിരിക്കുന്നു . കയ്യിലും നെഞ്ചിലും ചുറ്റി വെച്ചിട്ടുള്ള സ്ട്രാപ്‌സും കേബിൾ ഉം ഒകെ അവർ തന്നെ അഴിച്ചു മാറ്റി തന്നു . കാലുകൾക്കൊക്കെ വല്ലാത്ത വേദന കാരണം എഴുനെൽകാനും വയ്യ . അവർ തന്നെ എന്നെ പിടിച്ച എഴുന്നേൽപ്പിച്ചു വീൽ ചെയറിൽ ഇരുത്തി വാഷ്‌റൂമിൽ കൊണ്ടുപോയി മുഗം ഒകെ കഴുകിച്ചു തന്നു. തല ഉയർത്തി കണ്ണാടിയിൽ എന്റെ രൂപം കണ്ടതും വല്ലാത്ത വിഷമം തോണി . എത്തത്രയും പെട്ടെന്നു എന്നെ അങ്ങ് എടുത്തേക്കണേ ദൈവമേ എന്ന് പ്രാർത്ഥിച്ചു പോയി.
നേഴ്സ്: സർ, ഷാൾ വീ മൂവ്?
ഞാൻ: യെസ് , പ്ളീസ് ….!
…
…
…
…
..
ഞാൻ: ഗുഡ് ഈവെനിംഗ് ഡോക്ടർ.
ഡോക്ടർ : ഹായ്, മിസ്റ്റർ മിഥുൻ. വെരി ഗുഡ് ഈവെനിംഗ് . ഹൌ ടൂ യു ഫീൽ നൗ?
ഞാൻ : ( ഒരു പുഞ്ചിരി )
ഡോക്ടർ : ഐ നോ യു. സൊ ഐ ഗോട്ട് യുവർ മെയിൽ യെസ്റ്റർഡേ . ആർ യു റിയലി സീരിയസ് ദാറ്റ് യു വാണ ലീവ് ദി ഹോസ്പിറ്റൽ നൗ ?
ഞാൻ : എസ് ഡോക്ടർ .