ഫ്രീ പീരീഡ് ആയിരുന്നത് കൊണ്ട് കുട്ടികൾ കുറവായിരുന്നു. വേറെ ഒന്ന് രണ്ടു പേര് ഉണ്ടായിരുന്നത് കുറച്ചു കഴിഞ്ഞ ശേഷം ക്യാന്റീനിലേക്കും മറ്റും പോയി. ക്ലാസ്സിൽ ഞങ്ങൾ മാത്രം ആയപ്പോൾ ഞാൻ അവളോട് എനിക്ക് അവളോട് ഉള്ള ഇഷ്ടം തുറന്നു പറഞ്ഞു. അവൾ അത് കേട്ടതും ഒന്ന് ഞെട്ടിയ പോലെ ഇരുന്നു. പിന്നെ ഒന്നും മിണ്ടാതെ അവൾ ഇറങ്ങി പോയി.
ശ്ശേ മൈര് ആകെ കുളമായല്ലോ, ഇനി ഇത് വല്ല പ്രശ്നവും ആകോ? ഞാൻ ആകെ പേടിച്ചു. അവളെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. ഞാൻ അവളോട് മാപ്പു പറഞ്ഞു കൊണ്ട് ഒരു മെസ്സേജ് ഇട്ടു അത് കണ്ടെങ്കിലും അതിനും മറുപടിയില്ലാതായി. രാത്രി ശരിക്കു ഉറങ്ങാൻ പോലും പറ്റിയില്ല. രാവിലെ എഴുന്നേറ്റതും വല്ലാത്ത ഒരു മടി ആയിരുന്നു കോളേജിൽ പോകാൻ. അവളെ ഫേസ് ചെയ്യണമല്ലോ എന്ന ഒരു വിഷമം. എന്തായാലും പോകാൻ തന്നെ തീരുമാനിച്ചു. പോയിട്ട് എങ്ങനെ എങ്കിലും അവളെ കണ്ടു ഇത് പ്രശനം ആകാതെ നോക്കണം.
രാവിലെ കോളേജിൽ എത്തിയപ്പോ തന്നെ ഫസ്റ്റ് പീരീഡ് സ്റ്റാർട്ട് ചെയ്തിരുന്നു.
കോപ്പ് , ആ മൈരൻ ജോൺസൻ സാറിന്റെ ക്ലാസ് ആണ്. അയാളും ഞാനും ആയിട്ട് ഒത്തു പോകില്ല, ഞാൻ എന്നല്ല ആരുമായും ആ മൈരന് ഒത്തു പോകില്ല. കോഴി ജോൺസൻ എന്ന ഇരട്ടപ്പേരു തന്നെ , അപ്പോൾ സ്വഭാവവും മനസ്സിലായി കാണുമല്ലോ.
പല പെൺകുട്ടികളും പുള്ളിയെ പറ്റി പരാതികൾ പറഞ്ഞിട്ടുണ്ട്. എന്നാൽ പാർട്ടിക്കാരുടെ സപ്പോർട്ട് കൊണ്ട് ആണ് പലതും വല്യ വിഷയം ആകാതെ പോകുന്നത്. ഞാൻ ലേറ്റ് ആയതു കൊണ്ട് അയാൾ വല്ലതും പറഞ്ഞാലോ എന്ന് കരുതി ആ പിരീഡ് കട്ട് ചെയ്തു. എന്റെ ഫ്രണ്ട് ആയ അനീഷിനോട് അയാൾ പോയിക്കഴിഞ്ഞു വിളിക്കാൻ പറഞ്ഞു ഒരു മെസ്സേജ് ഇട്ടു. എന്നിട്ട് ഗ്രൗണ്ട് പോയി ഇരുന്നു. കുറച്ചു കഴിഞ്ഞു അനീഷ് വിളിച്ചു
അളിയാ നീ എവിടെ?
ഞാൻ ഇവിടെ ഗ്രൗണ്ടിൽ ഉണ്ട്. എന്താടാ ആ മൈരൻ പോയോ?
(അവൻ ശബ്ദം താഴ്ത്തി) ഇല്ലടാ പക്ഷെ ഇപ്പൊ ഇവിടെ പാര്ട്ടിക്കാര് വന്നിട്ടുണ്ട് അടുത്തുള്ള ഒരു കോളേജിൽ പാര്ട്ടിക്കാര് തമ്മിൽ അടി ആയി, അത് കൊണ്ട് ഇവിടെ ഉള്ള എല്ലാ ആണുങ്ങളെയും അങ്ങോട്ട് ഒരു പ്രകടനത്തിന് കൊണ്ട് പോകാൻ വന്നു നിൽക്കുകയാ. നീ എന്തായാലും അവിടെ നിന്ന് മാറി നിൽക്ക്. അങ്ങോട്ടും തിരഞ്ഞു വരാൻ ചാൻസ് ഉണ്ട്. എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വിളിക്കാം.