അത്രേം പറഞ്ഞു, ചേട്ടൻ പുറത്തേക് ഇറങ്ങി, പുറകെ ഞാനും.
“അർച്ചന യുടെ അനിയൻ ആണ് നീ എന്ന് ഞാൻ അറിഞ്ഞില്ല. ഇന്നലെ അവള് വിളിച്ചു ചോദിച്ചപ്പോ ആണ് ഞാൻ സംഭവം അറിയണെ, എന്തായാലും പോട്ടെ, സാരമില്ല. ഇനി ആരും നിന്നെ തൊടില്ല”
ആ സംഭവം ത്തിന് ശേഷം, ക്ലാസ്സിൽ ഒക്കെ പിള്ളേർക്ക് ഭയങ്കര അഭിപ്രായം ആണ്, കൂടാതെ എന്റെ വക ഷോ യും ഉണ്ട്. അന്നത്തെ ദിവസം ഞാൻ അച്ചു വിനെ കുറെ വട്ടം ഇത് ചോദിക്കാൻ വിളിച്ചെങ്കിലും അവള് എടുത്തില്ല, പകരം ഒരു മെസ്സേജ് റിപ്ലൈ തന്നു
” കണ്ടവന്റെ അടിയും വാങ്ങി വീട്ടിലേക് വരാൻ നാണമില്ലെടാ നാറി “, അത് കഴിഞ്ഞു അച്ചു നെ ഞാൻ വിളിക്കാൻ പോയില്ല, നമ്മളെന്തിനാ കടുവ കൂട്ടിലേക് തല വച്ചു കൊടുക്കണേ.
അതിനു ശേഷം ഇന്നാണ് അച്ചു ഈ കാര്യം എന്നോട് ചോദിക്കുന്നത്.
” നീ ഇങ്ങനെ പേടിച്ചു തൂറി ആയി പോയല്ലോടാ, പത്തിരുപതു വയസായില്ലേ, കഷ്ടം ”
“പിന്നെ, ഏത് പൊലീസ് കാരനും ഒരബദ്ധം പറ്റും, അല്ല ചേച്ചി എങ്ങനെ സംഭവം അറിഞ്ഞു ”
“എന്റെ ഒരുപാട് ഫ്രണ്ട്‌സ് അവിടെ പടിക്കുന്നുണ്ട്, പിന്നെ വൈകിട്ടു അമ്മ വിളിച്ചപ്പോ, നീ വീണിട്ട് മുറി അടച്ചിരിക്കുയാന്ന് പറഞ്ഞപ്പഴേ എനിക്ക് തോന്നി, പിന്നെ ഞാൻ സ്റ്റീഫൻ നെ വിളിച്ചു അന്യോഷിക്കാൻ പറഞ്ഞു “.
“മ്മ്, അപ്പൊ ചേച്ചി ക്ക് അവിടെ ഫ്രണ്ട്‌സ് ഉള്ളത് കൊണ്ടാണ്, അല്ലാരുന്നേൽ ഞാൻ തന്നെ തല്ലേണ്ടി വന്നേനെ ”
“ഒവ്വ, നീ തള്ളേണ്ടി വന്നേനെ, ഒന്ന് പോടാ… അവനില്ലാരുന്നേൽ ഞാൻ വന്നു തല്ലിയേനെ, ഒന്നുമില്ലെലും 5, 6 കൊല്ലം കരാട്ടെ പഠിച്ചതാണ് ”
“ഓ അല്ല ആരിത്, അച്ചാമ്മ എന്താണ് അനിയനോട് പതിവില്ലാതെ ഒരു സംസാരം ”
ആതു അപ്പഴേക്കും റൂമിലേക്കു കയറി വന്നു.
“അതെന്താണ്, ഇവൻ നിന്റെ മാത്രം അനിയൻ ആണോ, അതൊക്ക കയ്യിൽ വച്ചോ മോളെ, നീ കൂടാതെ ഞങ്ങള് 2 പെങ്ങൾ കൂടി ഇവനുണ്ട് ”
ആതു പറഞ്ഞത് ഇഷ്ടപ്പെടാതെ അച്ചു പറഞ്ഞു.
ആതു: ” വന്നിട്ട് ഒരു മാസം ആയില്ലെടി, എന്നിട്ട് ഇപ്പഴല്ലേ നീ ഇവനോട് മര്യാദക്ക് ഒന്ന് മിണ്ടണെ “.
” എന്ന് വച്ചു, എന്റെ അനിയനോട് എനിക് സ്നേഹം ഇല്ലന്നാണോ ”
അച്ചു എന്റെ തോളിൽ കൈ ഇട്ടുകൊണ്ട് ചോദിച്ചു,
“ഓ, നിങ്ങള്, സ്നേഹിക്കുന്ന സമയത്ത് കട്ടുറുമ്പ് ആയിട്ട് ഞാൻ ഇല്ലേ ”
ആതു കൈ കൂപ്പിക്കൊണ്ട് തിരിഞ്ഞ് പോകാനൊരുങ്ങി
“അങ്ങനെ പോവല്ലേ ആതു മോളെ, എന്റെ സ്നേഹത്തിന്റെ കൂടെ നീ ഫ്രീ അല്ലെ ”
അച്ചു അങ്ങനെ പറഞ്ഞു കൊണ്ട് ഡോർ ലോക്ക് ചെയ്തു.
എന്തോ പന്തികേട് എനിക്ക് മണത്തു, ഇവള്മാരെ വിശ്വസിക്കാൻ കൊള്ളില്ല, വളർത്താൻ വേണ്ടിയും വളർത്താം കൊല്ലാൻ വേണ്ടിയും വളത്താം ഞാൻ മനസ്സിൽ ഓർത്തു.