തിരിഞ്ഞുനോക്കുമ്പോൾ അമ്മയും സീതാന്റിയും അച്ചുവുമാണ്…
അവരെക്കണ്ടതും ഞാനൊന്നടങ്ങി…
കട്ടിലേന്നെഴുന്നേറ്റ് തിരിഞ്ഞുംമറിഞ്ഞുമൊക്കെ നോക്കിനിന്നപ്പോൾ മൂന്നുപേരൂടകത്തേയ്ക്കു കേറിവന്നു…
“”…പേടിയ്ക്കണ്ട… പോവാന്തുടങ്ങുവാ..!!”””_ അവരെയടുത്തു കണ്ടപ്പോൾ വീണ്ടുംതൊണ്ടയിടറിയ ഞാൻ പറഞ്ഞൊപ്പിച്ചു…
ഉടനെ,
“”…എടാ നീയിതെന്താടാ
പറയുന്നേ..?? ഞങ്ങക്കെന്താ നിങ്ങളു പോണതിഷ്ടാണെന്നാണോ
നീ കരുതിയിരിയ്ക്കുന്നേ..??”””_ അച്ചുചോദിച്ചു…
അതിനു മറുപടിയെന്തേലും പറയുന്നതിനുമുന്നേ അമ്മയിടയ്ക്കുകേറി;
“”…എന്റെപിള്ളേരേ… നിങ്ങളെന്നും ഇവിടെത്തന്നെനിന്നാലും ഇവിടാർക്കുമൊരു പ്രശ്നോമില്ല… അതാണ് ഞങ്ങൾക്കെല്ലാമിഷ്ടോം… അതോണ്ടെന്റെമക്കള് വേറൊന്നും ചിന്തിയ്ക്കണ്ട…
തെറ്റെല്ലാം നമ്മുടെഭാഗത്താ… നിങ്ങളിവിടെനിന്നപ്പോൾ ആ സന്തോഷത്തിൽ നിങ്ങടെ പഠിത്തത്തിന്റെകാര്യം ഞങ്ങളോർത്തില്ല… ഇപ്പൊത്തന്നെ മോന്റച്ഛൻ വിളിച്ചില്ലായ്രുന്നേൽ ഞങ്ങളതോർക്കത്തില്ലായ്രുന്നു..!!”””_ അമ്മയെന്റെ തോളിൽപ്പിടിച്ചു വീണ്ടുമാശ്വസിപ്പിയ്ക്കാനായി ശ്രെമിച്ചു…
“”…മനസ്സിലായി…
അതോണ്ടുതന്നെയാ അധികംവൈകാതെ പോകാൻനിൽക്കുന്നതും..!!”””_ ഇത്രയൊക്കെയായ്ട്ടും ആരും പോകണ്ടെന്നൊരു വാക്ക്, അല്ലേൽ രണ്ടുദിവസംകൂടി നിന്നിട്ടുപോയാൽമതി
എന്നൊരുവാക്ക് പറയാത്തതിരുന്നതിന്റെ സങ്കടവുംദേഷ്യവുമെല്ലാം എന്റെ സ്വരത്തിലുണ്ടായ്രുന്നു…
“”…സിദ്ധൂ… ഇപ്പൊപ്പോയീന്നുവെച്ച്
ഇനിനമ്മളാരും നിനക്കന്യരല്ലല്ലോടാ… എപ്പൊവേണേലും നിങ്ങൾക്കിങ്ങോട്ടു പോരാവുന്നതല്ലേയുള്ളൂ… പിന്നെയിനി വരുമ്പോൾ നേരത്തേ വിളിച്ചുപറഞ്ഞിട്ടു വന്നോണം… എനിയ്ക്കും ചേട്ടനുംകൂടി നേരത്തേ വന്നുനിൽക്കാനാ..!!”””_ സീതാന്റിയും അവർക്കൊപ്പംകൂടി…