സയാമീസ് ഇരട്ടകളാണെന്നേ പറയൂ…
അതുകഴിഞ്ഞ് തിരിഞ്ഞു മീനാക്ഷിയെനോക്കുമ്പോൾ അവളെന്നെ ചമ്മിയഭാവത്തിൽ കണ്ണിട്ടു…
നടന്നതേകദേശമെന്താന്നൊരു കിളിവന്നെന്നു തോന്നുന്നു…
അതിന്റൊരു നാണമെന്തോ ആ മുഖത്തുഞാൻ കാണുകയുംചെയ്തു…
ശേഷം പാവാടവലിച്ചിട്ട് തുടയെമറച്ച് അവളെഴുന്നേറ്റിരുന്നതും പിന്നെകൂടുതലൊന്നും ആലോചിയ്ക്കാതെ ഞാൻ നേരേപോയി ജോക്കുട്ടനെ തട്ടിയുണർത്തി…
“”…ഡാ കോപ്പേ… എണീയ്ക്കെടാ… ആരേലുംവരോടാ… ഈശ്വരാ.! ഇവനെയെന്താ ഉണക്കാനിട്ടേക്കുന്നോ..?? ഡാ..!!”””_ അടിച്ചുംപിടിച്ചും കടിച്ചുമൊക്കെ അവന്റെ തലപൊക്കിയെടുത്തപ്പോൾ പുള്ളി കഷ്ടപ്പെട്ടു കണ്ണുകൾതുറന്നു;
“”…എ… എന്താടാ..?? നീയെന്തായിവിടെ..??”””_ കണ്ണുമിഴിച്ചുള്ളയവന്റെ ചോദ്യത്തിന്,
“”…ഞാൻമാത്രല്ല,
എല്ലാമിവടെണ്ട്..!!”””_ ന്ന് ഞാൻ മറുപടികൊടുത്തതും കിളിയില്ലാഭാവത്തിൽ അവൻചുറ്റുംനോക്കി…
ശേഷം ചാടിയെഴുന്നേറ്റ ജോക്കുട്ടനെന്നെനോക്കി;
“”…എടാ… ഞങ്ങളിന്നലെ ഇവിടാണോകിടന്നത്..??”””_ ന്നൊരുചോദ്യം…
അതിനുഞാൻ തിരിഞ്ഞു മീനാക്ഷിയെനോക്കി…
അപ്പോഴാണവനും അവളെക്കണ്ടത്…
അവൾടെയാ ഇരിപ്പുകണ്ടതേ കാര്യംപിടികിട്ടിയ അവൻ ഒറ്റച്ചിരിയായ്രുന്നു…
ആ ചിരിയ്ക്കിടയിലാണ് അച്ചുവിനെക്കാണുന്നത്…
“”…ഇതെന്താടാ വവ്വാലോ..??
ഇവളുടെ തലയെവിടെ..??”””_ അച്ചുവിനെചൂണ്ടിയവൻ ആർത്തുചിരിയ്ക്കുമ്പോൾ മീനാക്ഷിയുമവനൊപ്പം കൂടി…
എനിയ്ക്കാണേൽ അതുകണ്ടതും വിറഞ്ഞുകേറി…
…മനുഷ്യനിവടെ തീട്ടത്തിൽചവിട്ടിയപോലെ നിൽക്കുമ്പോഴാണ് അവന്റെ കോണാത്തിലെയൊരു ചിരി.!