“”…അതാ പേടിച്ചുതൂറിയാണ്…
എടീ മീനാഷീ, ബാക്കിയുള്ളോരെക്കൂടി പേടിപ്പിയ്ക്കാതെ ഒന്നനങ്ങാണ്ട് നിയ്ക്ക്..!!”””_ ന്നുള്ള ഡയലോഗു ഞാൻതൊടുത്തതും,
“”…അതു നീയാന്നോർത്തു പിടിച്ചതാ… സോറി..!!”””_ ന്നവൾടെ മറുപടിയുംകിട്ടി…
“”…മൂഞ്ചാനായ്ട്ട്.. ഇനിയെങ്ങനെ റൂമിപ്പോവും..?? മീനാഷീ.. ഫ്ലാഷോണാക്കിയേടീ… അല്ല, ഈ നെടുനീളൻവീട്ടില് ഒരിൻവേട്ടറുപോലുമില്ലേ..??”””_ എനിയ്ക്കങ്ങട് ദേഷ്യംവന്നു…
ഇൻവേർട്ടറില്ലാത്ത വീട്ടിൽ ഇനിയൊരു നിമിഷംപോലും
ഞാൻ നിൽക്കൂലാന്ന് പറയാനായിത്തുടങ്ങിയെങ്കിലും, എന്നാ നീ നിൽക്കണ്ടന്നാങ്ങണം ആരേലുമ്പറഞ്ഞാൽ ഈ നട്ടപ്പാതിരായ്ക്കു വയറേലെഴഞ്ഞ് ഞാനെങ്ങടുപോവും..??
അതോർത്തോണ്ടുമാത്രം ഞാനൊന്നങ്ങടടങ്ങി…
“”…പിന്നേ… അകത്തുണ്ട്.! ഉറങ്ങിക്കിടക്കുവാ…
അല്ലപിന്നെ..!!”””_ എന്റെ ഡയലോഗുകേട്ടതും കലിപ്പായ അച്ചുതുടർന്നു;
“”…എടാ… ഞാനുണ്ടല്ലോ, ഞാനൊരായിരം പ്രാവശ്യമീ നായിന്റെമോനോട് പറഞ്ഞതാ ഒരിൻവേർട്ടർ വാങ്ങടാ… വാങ്ങടാന്ന്… മുറ്റംനിറച്ചു വണ്ടി മേടിച്ചുകൂട്ടാനവനേക്കൊണ്ട് പറ്റും… എന്നാ വീട്ടിലേയ്ക്കൊരിൻവേർട്ടർ മേടിയ്ക്കാൻ പറ്റത്തില്ല… ഒരുദിവസം കറന്റുപോയിക്കഴിഞ്ഞാ ഫോൺ ചാർജ്ചെയ്യാൻ വല്ലവന്റേം വീട്ടിൽചെന്നിരക്കണം… നാറി..!!”””
“”…നിന്റെ കോപ്പുകുത്തണോങ്കി നീ നിന്റെവീട്ടിപ്പോടീ… അല്ലെങ്കിനിന്റെ കെട്ട്യോന്റെവീട്ടിപ്പോ… അല്ലപിന്നെ… മിന്നാമിനുങ്ങിന്റെ കുണ്ടീലെ ലൈറ്റുമിട്ട് വീട്ടിലിരുട്ടത്തിരിയ്ക്കുന്നോളാ ഇവിടെനിന്ന് പ്രസംഗിയ്ക്കുന്നത്… ഇനിയത്രയ്ക്കു ദണ്ണവാണെങ്കി നിന്റെതന്തയോടുപറേടീ ഒരെണ്ണം മേടിച്ചോണ്ടുവരാൻ… അല്ലെങ്കിൽ മോളെക്കെട്ടിയേന്റെ സ്ത്രീധനക്കാശ് തരാമ്പറ… നിന്റെയരയ്ക്കുചുറ്റും മേടിച്ചുകെട്ടിത്തരാം, ഇൻവേർട്ടറ്..!!”””_ ജോക്കുട്ടനും വിട്ടില്ല…