എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]

Posted by

“”…മ്മ്മ്.! എന്താടാ സിദ്ധുമോനേ… ഒരാലോചന..?? ഇന്നാ കയ്ക്ക്..!!”””_ അത്രയുംനേരം മകുടിയൂതുമ്പോലെ ഒരു ബിയർബോട്ടിലെടുത്ത് വായ്ക്കുള്ളിലേയ്ക്കു തള്ളിപ്പിടിച്ചിരുന്ന അച്ചു, എന്നെത്തോണ്ടി ചോദിച്ചശേഷം ചിക്കന്റെകാല് കട്ടാക്കി എന്റെനേരേനീട്ടി…

പെണ്ണൊക്കെയടിച്ച് തീട്ടമായ്ട്ടുള്ള ഇരിപ്പാണ്…

“”…അങ്ങനെയാണേൽ ഞാനുമിനിയിവളെ ചേച്ചീന്നുവിളിയ്ക്കാം…
മീനാക്ഷിച്ചേച്ചീ… എനിയ്ക്കൊരു കുപ്പികൂടിങ്ങെടുത്തേ..!!”‘””_ അടിച്ചുപൂക്കുറ്റിയായി തലയേത് കാലേതെന്നറിയാതിരുന്ന മീനാക്ഷിയെച്ചുരണ്ടി ഞാനതുപറഞ്ഞതും,

“”…നിന്റെ മറ്റവളെപ്പോയി വിളിയ്ക്കെടാ ചേച്ചീന്ന്..!!”””_ ന്നൊരു ചീറലായ്രുന്നൂ അവൾ…

“”…അതെന്താടീ നെനക്കു ഞാൻ ചേച്ചീന്നുവിളിച്ചത് പിടിച്ചില്ലേ..??”””_ ഞാൻചോദിച്ചു…

അതിന്,

“”…എന്നെ നീ ചേച്ചീന്നുവിളിയ്ക്കണ്ട… എനിയ്ക്കതിഷ്ടോമല്ല, എനിയ്ക്കതു കേൾക്കുവേമ്മേണ്ട..!!”””_ കയ്യിലിരുന്ന ഇറച്ചിക്കഷ്ണം കടിച്ചുപറിച്ചവൾ പറഞ്ഞതും,

“”…അതെന്താ അങ്ങനെവിളിച്ചാല്..?? ചേച്ചിയ്ക്കു കുഴപ്പമില്ലല്ലോ… പിന്നെ നിനക്കെന്താ കുഴപ്പം..??”””_ ഞാനുംവിട്ടില്ല…

“”…എനിയ്ക്കിഷ്ടമല്ല… അത്രതന്നെ… നിനക്കുപറ്റുമെങ്കി നീയിപ്പൊ വിളിയ്ക്കുന്നതൊക്കെ വിളിച്ചേച്ചാമതി..!!”””

“”…എന്ത്..?? മീനാക്ഷീന്നോ..??”””_ എല്ലാരും നോക്കിയിരിയ്ക്കുമ്പോൾ അച്ചുവിടയ്ക്കുകേറി;

“”…അയ്യേ… അതിലൊരു രസമില്ല… സിദ്ധൂ… നീയിവളെ മീനൂന്നു വിളിച്ചാമതീടാ..!!”””

Leave a Reply

Your email address will not be published. Required fields are marked *