എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]

Posted by

“”…ഹ.! പെണങ്ങാതെടി ചേച്ചിക്കുട്ടീ… നീയെന്റെ മുത്തല്ലേ… ഞാനെന്റെ ചേച്ചിക്കുട്ടീനെ സ്നേഹങ്കൊണ്ട് വിളിയ്ക്കണതല്ലേ ചേച്ചീന്ന്..!!”””_ എന്നുപറഞ്ഞ് അവരെയൊന്നു കൊഞ്ചിച്ചശേഷം അവനെന്റെനേരേ തിരിഞ്ഞു;

“”…നിനക്കറിയാവോടാ…
എന്റെ ചേച്ചിക്കുട്ടിയ്ക്കും ഞാനങ്ങനെതന്നെ വിളിക്കണതാ ഇഷ്ടം… പിന്നാൾക്കാരു കേൾക്കുമ്പോളൊരു വിഷമോണ്ടെന്നേയുള്ളു… പ്രായം പുറത്താവൂല്ലേ..??”””_ അതുപറയുന്നതിനൊപ്പം ഒന്നാക്കി ചിരിയ്ക്കാനും അവൻമറന്നില്ല…

അപ്പോഴേയ്ക്കും ചിക്കനേകദേശം പരുവമായ്ക്കഴിഞ്ഞിരുന്നു…

അതുപഴയൊരു ന്യൂസ്പേപ്പറിനുമേൽ വാഴയിലയിട്ട് ഞാനുമച്ചുവുംകൂടി അതിലേയ്ക്കുമാറ്റി…

കൂട്ടത്തിലവനോടു ചോദിയ്ക്കുവേംചെയ്തു;

“”…ഓ.! അത്രയ്ക്കു പേടിയുള്ളോര് പ്രായംകുറഞ്ഞോരെ കെട്ടാൻനിന്നതെന്തിനാ..??
അല്ലേലും നിനക്കെന്തിന്റെ സൂക്കേടായിട്ടാടാ ഈ മുതുക്കീനെയൊക്കെ കെട്ടാമ്പോയത്..??”””_ ചോദിച്ചതു തമാശയായ്ട്ടായ്രുന്നേലും സംശയം സംശയന്തന്നായ്രുന്നു…

അതിനുടനേ,

“”…ഓ.! നീപിന്നെ ഇളയതിനെയാണല്ലോ കെട്ടിയേക്കുന്നേ.! എന്റെടാവേ… പെണ്ണുകെട്ടുമ്പോളെന്തേലുമൊക്കെയൊരു ഗുണംവേണം… അല്ലേത്തന്നെ നീയൊന്നാലോചിച്ചേ; ഇവരൊക്കെച്ചത്ത് ഷൂസുമിട്ട് പെട്ടിയ്ക്കാത്തുകിടക്കുന്നത് നമ്മക്ക് കാണാനുള്ള ഭാഗ്യംകിട്ടൂലേ..?? നമ്മളെക്കാളുംമുമ്പ് ഇവരല്ലേചാകൂ… അതങ്ങോട്ടു തീർന്നുകഴിഞ്ഞാപ്പിന്നെ നമ്മക്കിവിടെക്കിടന്നു സുഖിയ്ക്കത്തില്ലേ… അതൊന്നാലോചിയ്ക്ക് നീ… തന്നേമല്ല, നമ്മടെയൊക്കെ അച്ഛനുമമ്മേമൊക്കെ മരിച്ചുകഴിഞ്ഞാലും നമ്മക്കൊരമ്മേടെ സ്നേഹംവേണൊങ്കിലും ഇവിടുന്നുകിട്ടൂല്ലേ… ഭാര്യയ്ക്ക് ഭാര്യേമായി, അമ്മയ്ക്കമ്മേമായി… മൊത്തത്തിൽലാഭം… പ്രായംകുറഞ്ഞോളെ കെട്ടിയാൽ ഇതൊക്കെനടക്കുവോ..?? നീ പറ..!!”””_ കയ്യിലിരുന്നകുപ്പിയിലെ അവസാനതുള്ളിയും വായിലേയ്ക്കൊഴിച്ച് ചിക്കന്റെപീസെടുത്തവൻ പറഞ്ഞപ്പോൾ, ചേച്ചിയവനിട്ടൊന്നു കൊടുക്കുന്നതു ഞാൻകണ്ടു…

Leave a Reply

Your email address will not be published. Required fields are marked *