“”…ഡാ… അവിടെയിരിയ്ക്കാം… വാ..!!”””_ അതിനവൻ തലകുലുക്കീതും,
“”…അവിടെവേണ്ട… അവിടാണേൽ അച്ഛന്റെറൂമിലിരുന്നാൽ കാണും… നമുക്കാ കയ്യാലയുടെ താഴെയിരിയ്ക്കാം… അതാവുമ്പോൾ ആരുമറിയില്ല..!!”””_ ഉടനെ ചേച്ചിയുടെ സജഷനെത്തി…
ഉടനെ,
“”…സത്യമ്പറേടീ… ഞാനറിയാതെ വല്ലവന്മാരുടേംകൂടെ ഇതായ്രുന്നോ നിനക്കുപരിപാടി..??”””_ ന്നൊരു
ചോദ്യമായ്രുന്നൂ അവൻ…
അതിന്,
“”…ദേ… വായിത്തോന്നീതൊക്കെ വിളിച്ചുപറഞ്ഞാലെന്റെ വിധമ്മാറുവേ ചെക്കാ… ഇങ്ങോട്ടുവാടാ..!!”””_ ന്നുംപറഞ്ഞവർ ജോക്കുട്ടനേം പിടിച്ചുവലിച്ചുകൊണ്ട് കയ്യാലയ്ക്കു താഴേയ്ക്കുനടന്നതും മറ്റുമാർഗ്ഗമില്ലാതെ ഞങ്ങളുംകൂടെപ്പോയി…
…കണ്ട കാട്ടിന്റെടേലൊക്കെ കൊണ്ടിരുത്തി വല്ലപാമ്പാറ്റം കുണ്ടിയ്ക്കുകടിച്ചു പടമായാൽ ഇതീപ്പരം നാണക്കേടുണ്ടോ..?? കോപ്പ്.!
“”…ദേ… ഇവിടെവെച്ചോ..!!”””_ ഒരു പ്ലാവിന്റെ ചുവട്ടിലേയ്ക്കു ചൂണ്ടിക്കൊണ്ടുപറഞ്ഞ് ചേച്ചിയങ്ങോട്ടേയ്ക്കു നടന്നതും, കയ്യാല വേർതിരിച്ചിരുന്ന ഉണങ്ങിയ ഓലയുമെടുത്ത് ജോക്കുട്ടനും കൂടെച്ചെന്നു…
“”…മീനാഷീ… നീയിതുകൊണ്ടോയി അവിടെവെയ്ക്കോ..?? ഞങ്ങളുപോയി വിറകെടുത്തിട്ടുവരാം..!!”””_ ബിയർകെയ്സ് മീനാക്ഷിയ്ക്കുനേരേ നീട്ടീതും എന്റെമുഖത്തേയ്ക്കൊന്നു നോക്കിയശേഷം അവളതങ്ങുമേടിച്ചു…
“”…എടാ… അവൾക്കതു പറ്റോന്നുതോന്നുന്നില്ല… ഒരുകാര്യംചെയ്, നീ തന്നിതങ്ങുകൊണ്ടോയ് വെയ്… ഞങ്ങളുപോയി വിറകെടുത്തോളാം..!!”””_ കെയ്സും താങ്ങിപ്പിടിച്ചുനിന്ന മീനാക്ഷിയെനോക്കി അച്ചുവതുപറഞ്ഞപ്പോൾ അതിൽക്കാര്യമുണ്ടെന്നു തോന്നിയഞാൻ അവളുടെകയ്യിൽനിന്നും ബിയർകെയ്സുമേടിച്ചു…