ഞങ്ങളോടെന്തു പറയുമെന്നറിയാതെ പുള്ളിക്കാരത്തി നട്ടംതിരിയുമ്പോഴും ഓസ്കാറിന്റെ നോമിനേഷൻ പോസ്റ്റുമാൻ വീട്ടിക്കൊണ്ടുക്കൊടുത്ത
ഭാവത്തിൽ നിൽക്കുവാണ് ജോക്കുട്ടൻ, ഇതൊക്കെയെന്തെന്ന മട്ടിൽ…
…എന്നാലും ഇവരുതമ്മിലടിയോ..??
അതെപ്പോ..??
കാണുമ്പോളെല്ലാം ഇവനാ പെണ്ണുംപിള്ളേനെ ട്യൂൺ ചെയ്യുവായ്രുന്നല്ലോ…
പിന്നെപ്പഴാ ഇവരടിയുണ്ടാക്കീത്..??
ഇനിയിപ്പോ ഞാനുദ്ദേശിച്ച അടിയായ്രിയ്ക്കില്ലേ ഇവരുദ്ദേശിയ്ക്കുന്നത്..??
എനിയ്ക്കാകെ കൺഫ്യൂഷനായി…
അന്നേരമെന്റെ മനസ്സുവായിച്ചതുപോലെ മീനാക്ഷിയുടെ ചോദ്യവുമെത്തി;
“”…എന്നിട്ടിവര് അടിയുണ്ടാക്കുന്നതൊന്നും ഞങ്ങളിതുവരെ കണ്ടിട്ടില്ലല്ലോ..??”””
“”…അതോ… അതു നിങ്ങളിവിടുള്ളതുകൊണ്ട് അടങ്ങിനിൽക്കുന്നതല്ലേ… പിന്നടീന്നുപറഞ്ഞാലും അതങ്ങനെ നീണ്ടുനിയ്ക്കണതൊന്നുമല്ലടീ… അടീങ്കഴിഞ്ഞ് അഞ്ചുമിനിട്ടു കഴിഞ്ഞുനോക്കിയാൽ രണ്ടുങ്കൂടി കെട്ടിപ്പിടിച്ചിരിയ്ക്കുന്നതു കാണാം… അതെങ്ങനാ രണ്ടെണ്ണത്തിനും പത്തുമിനിട്ടുപോലും കാണാണ്ടിരിയ്ക്കാൻ പറ്റൂലാന്നേ… അടി തുടങ്ങിയോരുതന്നെ ആദ്യമേയങ്ങോട്ട് കെട്ടിപ്പിടിയ്ക്കാൻ ചെല്ലും… പിന്നെങ്ങനെ നന്നാവാനാ..??!!”””_ മീനാക്ഷിയുടെ ചോദ്യത്തിന് ചേച്ചിയേം ജോക്കുട്ടനേം മാറിമാറിനോക്കി അച്ചു മറുപടിപറഞ്ഞതും,
“”…പിന്നെ നിന്നെപ്പോലെ കെട്ടിയോനേംതല്ലിയോടിച്ച് ഫോണുംസ്വിച്ചോഫാക്കി നടക്കണോ..??”””_ ചമ്മിപ്പോയതിന്റെ ചളിപ്പിൽ ചേച്ചി അച്ചുവിനോടായി ചീറി…
പക്ഷേ അതിനുദ്ദേശിച്ച ഇഫക്റ്റുണ്ടാക്കാൻ കഴിയാതെ ഞങ്ങളുടെചിരിയിലത് മുങ്ങിപ്പോകുവായ്രുന്നു…