എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]

Posted by

ശേഷം കുഞ്ഞിനെ ആന്റിയ്ക്ക് തിരികെകൊടുക്കാനൊരുങ്ങുമ്പോഴാണ് തക്കുടുവിനെത്തന്നെ കൊതിയോടെ നോക്കിനിൽക്കുന്ന മീനാക്ഷിയെ ഞാൻ ശ്രെദ്ധിച്ചത്…

“”…ദേ… മീനുവാന്റിയ്ക്കൂടി ഒരുമ്മകൊട്..!!”””_ കുഞ്ഞിനെ മീനാക്ഷിയ്ക്കുനേരേ നീട്ടി ഞാൻപറഞ്ഞതും ഒന്നാലോചിച്ചശേഷം ഒരുമ്മയവൻ അവൾക്കുംകൊടുത്തു…

ആ ഉമ്മകിട്ടിയതും എന്തെന്നില്ലാത്ത സന്തോഷത്തോടെ അവൾ തക്കുടൂന്റെകവിളിലും അമർത്തി ചുംബിച്ചു…

ശേഷം കുഞ്ഞിനെ സീതാന്റിയെ ഏൽപ്പിയ്ക്കുമ്പോൾ വല്ലാത്തൊരു ഭാവത്തോടെ മീനാക്ഷിയെന്റെ കണ്ണുകളിലേയ്ക്കു നോക്കി…

ആ നിറഞ്ഞകണ്ണുകളിൽ എന്തോ പറയാനുള്ളതുപോലൊരു വിങ്ങൽ…

അപ്പോഴേയ്ക്കും ജോക്കുട്ടൻ ഇന്നോവയുമായിവന്നു…

“”…എന്നാ ഞങ്ങളിറങ്ങട്ടേ..??”””_ തിരിഞ്ഞുനിന്ന് അവരോരുത്തരോടുമായി ചോദിയ്ക്കുമ്പോൾ ഒരിയ്ക്കൽക്കൂടി ഞങ്ങൾടെ കണ്ണുനിറഞ്ഞു…

“”…പോയിട്ടുവരട്ടേന്ന് പറയടാ..!!”””_ ന്നുപറഞ്ഞ അച്ഛൻ;

“”…പിന്നെന്തുവന്നാലും ഒന്നുവിളിച്ചാമതീട്ടാ… ഈ അച്ഛനുണ്ടാവും നിന്റൊപ്പം..!!”””_ ന്നു കൂടി കൂട്ടിച്ചേർത്തതും,
ഏതൊരുമകനും മകളും കേൾക്കാൻ കൊതിയ്ക്കുന്നയാ വാക്ക്
ആ മനുഷ്യന്റെവായീന്നു കേട്ടപ്പോൾ ഈലോകം വെട്ടിപ്പിടിച്ച സന്തോഷമായ്രുന്നൂ എനിയ്ക്ക്…

നിറഞ്ഞമനസ്സിനെ അടക്കിപ്പിടിയ്ക്കാതെ അച്ഛനെ ചെന്ന് വരിഞ്ഞുമുറുക്കുമ്പോൾ, അന്നു ഞാൻ തിരിച്ചറിഞ്ഞു; ഒരച്ഛന്റെസ്നേഹം ഞാനെന്തോരം കൊതിച്ചിരുന്നൂന്ന്…

അബദ്ധംപറ്റീതാന്നു പറഞ്ഞ വാകൊണ്ട് മോനേന്നൊരു വിളികേൾക്കാൻ ഞാനെന്തോരം ആഗ്രഹിച്ചിരുന്നൂന്ന്…

Leave a Reply

Your email address will not be published. Required fields are marked *