എന്റെ ഡോക്ടറൂട്ടി 27
Ente Docterootty Part 27 | Author : Arjun Dev | Previous Parts
“”…അടിയാണോന്നോ..??”””_ ഞാനാച്ചോദിച്ചതിന് അതിശയഭാവത്തോടെ മുഖംകോട്ടിയശേഷം അച്ചുതുടർന്നു;
“”…എടാ… രണ്ടുങ്കൂടിവിടെ കാണിച്ചുകൂട്ടുന്നതിന് കണക്കില്ലാന്നേ… ഇപ്പൊ നിങ്ങളുള്ളോണ്ടാ, അല്ലെങ്കില് രണ്ടിനേങ്കൂടി ഒരുമിച്ചിരിയ്ക്കാമ്പോലും അമ്മ സമ്മതിയ്ക്കത്തില്ല… അതെങ്ങനാ, കണ്ണിക്കണ്ടാൽ അപ്പൊത്തുടങ്ങില്ലേ അടിപിടി..!!”””_ അച്ചു കൂട്ടിച്ചേർത്തതിന് അവിശ്വസനീയതയോടെ ചേച്ചിയുടെ മുഖത്തേയ്ക്കു നോക്കുമ്പോൾ ഒന്നുമിണ്ടാണ്ടിരീടീന്ന ഭാവത്തിൽ അച്ചുവിനെനോക്കി പേടിപ്പിയ്ക്കുവായ്രുന്നൂ പുള്ളിക്കാരി…
അതിന്,
“”…നീ നോക്കിപ്പേടിപ്പിയ്ക്കുവൊന്നും വേണ്ട… പറയാനുള്ളത് ആരുടെമുഖത്തു നോക്കിയാണേലും പറയുംഞാൻ..!!”””_ ന്ന് ചേച്ചിയെയൊന്നു പുച്ഛിച്ചിട്ട് അച്ചുതുടർന്നു;
“”…കേട്ടോ സിദ്ധൂ… അടിപിടീന്നുപറഞ്ഞാൽ ചുമ്മാതൊന്നുവല്ല,
കണ്ണൊന്നുതെറ്റിയാൽ ഒന്നിന്റെകൈ മറ്റേതിന്റെ പുറത്തായ്രിയ്ക്കും… അഞ്ചുമിനിട്ടു കഴിഞ്ഞാൽ അതുതിരിച്ചും മേടിയ്ക്കും… അവസാനമമ്മേടെ കയ്യീന്ന് ഓരോന്നു
കിട്ടിക്കഴിഞ്ഞാലേ രണ്ടിനും ഇരിയ്ക്കപ്പൊറുതിയുണ്ടാവൂന്ന്..!!”””
അതുമ്പറഞ്ഞ് അച്ചു വാക്കുകൾ മുറിച്ചതും,
അപ്പൊ നമ്മളുമാത്രമല്ലല്ലേ തല്ലുകൂടുന്നതെന്നമട്ടിൽ ഞാൻ മീനാക്ഷിയെ നോക്കുമ്പോൾ അവൾടെകണ്ണുകളും പലപ്രാവശ്യമെന്നിലേയ്ക്കു വീഴുകയുണ്ടായി…
എന്നാൽ ചേച്ചിയാവട്ടേ, ഇത്രയുംദിവസം കുലസ്ത്രീചമഞ്ഞ്
തള്ളിക്കേറ്റിവെച്ചതുമൊത്തം ചാണകവണ്ടി മറിഞ്ഞപോലെ മൂഞ്ചിപ്പോയതിന്റെ ചമ്മലിലായ്രുന്നു…