എന്നാൽ പോയതിലും വേഗത്തിലാണ് മീനാക്ഷിപാഞ്ഞുവന്നത്…
“”…സിത്തൂ… ആ ജോക്കുട്ടൻ
വന്നിട്ടുണ്ട്ടാ..!!”””_
റൂമിൽക്കേറിയപാടെ
കിതപ്പടക്കാനായി നെഞ്ചിൽ കൈചേർത്തുകൊണ്ടവൾ പറഞ്ഞൊപ്പിച്ചു…
അതിനാദ്യമൊന്നു പകച്ചഞാൻ;
“”…എടീ… മൈ… മൈ… മൈരേ… അവൻ കഷ്ടപ്പെട്ടുണ്ടാക്കിയ വീട്ടില് അവനല്ലാതെ പിന്നെ നിന്റെ തന്തവരണമായിരുന്നോ..??”””_ ന്ന് കലിപ്പടങ്ങാതെ ചോദിച്ചതും,
“”…എടാ… അതല്ല…
ഇപ്പൊപ്പോയി നോക്കുവാണേൽ നമുക്കുവേണ്ടതെന്തേലും
കിട്ടൂഡാ… അതോണ്ട്
പെട്ടെന്നുവന്നേ നീ..!!”””_ അവൾ ശബ്ദമൊതുക്കി പറഞ്ഞു…
“”…ഓ.! വേണ്ട.! ബുദ്ധികൂടുതലുള്ള നിങ്ങള് തന്നെത്താനെ കണ്ടുപിടിച്ചോണ്ടാമതി… നമ്മള് പൊട്ടന്മാര് നമ്മുടെവഴിയ്ക്ക് വല്ലതുമൊക്കെ ചെയ്തോളാം..!!”””_ പറഞ്ഞതും അവളെന്റെ മുഖത്തേയ്ക്കു വല്ലാത്തൊരു നോട്ടമിട്ടു;
“”…എടാ… നേരത്തെ ഞാനങ്ങനെപറഞ്ഞത്
ഫീലായോ നെനക്ക്..??
ഞാനപ്പഴ്ത്തെ ദേഷ്യത്തിനെന്തോ പറഞ്ഞൂന്നേയുള്ളൂ… നീയതൊന്നും കാര്യമാക്കണ്ട… വാ..!!”””
“”…ഓ.! വേണ്ടന്നു പറഞ്ഞല്ലോ… ഇനിയെന്തെന്നു പറഞ്ഞാലും സ്വന്തായ്ട്ടൊണ്ടാക്കിയാ മതി… എന്തു ചെയ്യണോന്നെനിയ്ക്കറിയാ..!!”””_ പറഞ്ഞതിനൊപ്പം ഞാൻ ഫോൺകയ്യിലെടുത്തു…
ശേഷം അതിലേയ്ക്കു കുത്തിക്കൊണ്ടിരിയ്ക്കകൂടി ചെയ്തപ്പോൾ എന്നെയൊന്നു നോക്കിദഹിപ്പിച്ച് മീനാക്ഷിവീണ്ടും പുറത്തേയ്ക്കുപോയി…
അതുകാര്യമാക്കാതെ കുറേനേരം ഫോണിൽ കളിച്ചിരുന്നിട്ടും
മീനാക്ഷിയെ കാണാതെവന്നപ്പോൾ ചെറിയൊരാശങ്ക…