“”…അല്ലപിന്നെ.! ഇപ്പൊത്തന്നെ മീനാക്ഷിയെന്തോരം കൊതിച്ചൂന്നാ മുഖംകാണുമ്പോളറിയാം..!!”””_ പറഞ്ഞതിനൊപ്പം ആക്കിയൊന്നു ചിരിയ്ക്കകൂടി ചെയ്തതും,
“”…ഇവളുകൊതിച്ചതു പരമാർത്ഥമാണേ ചേച്ചികിടന്നുറങ്ങുമ്പോൾ ഉറപ്പായ്ട്ടുമിവളുവന്നു കട്ടുകുടിയ്ക്കും..!!”””_ ആ നഗ്നസത്യത്തെതുപ്പാനും മറന്നില്ല ഞാൻ…
“”…അങ്ങനെയാണേ നമുക്കൊരിരുമ്പിന്റെ നൈറ്റിവാങ്ങിയാലോടീ… എന്നിട്ടതുപൂട്ടിവെയ്ക്കാം… പിന്നെയിവളെങ്ങനെ പാലുകുടിയ്ക്കോന്നറിയണോലോ..!!”””_ ജോക്കുട്ടൻകൂടി കിലുത്താൻതുടങ്ങീതും
ചേച്ചിയുടേം മീനാക്ഷീടേംനില പരുങ്ങലിലായി…
ചേച്ചിയിരുന്നു നാറുവാണെങ്കിൽ മീനാക്ഷി എന്നെനോക്കി കണ്ണുതുറിപ്പിയ്ക്കുന്ന തിരക്കിലും…
“”…ദേ മിണ്ടാണ്ടിരിയ്ക്കുന്നുണ്ടോ..?? വെറുതേയെന്റെ സ്വഭാവംമാറ്റിയ്ക്കരുത്..!!”””_ ജോക്കുട്ടന്റെനേരേ ചേച്ചിചീറുമ്പോൾ അതു ഞങ്ങളെയെല്ലാരേം ഉദ്ദേശിച്ചാണെന്നമട്ടിൽ മീനാക്ഷിയൊന്നെക്കി ചിരിച്ചു…
പിന്നെക്കുറച്ചുനേരം മിണ്ടാതിരുന്നിട്ട് എന്റടുത്തായിക്കിടന്ന കസേരയിൽ പുറംചാരുന്നഭാഗത്തായി മുൻഭാഗംവരുന്ന നിലയ്ക്കിരുന്നെന്നെനോക്കി അച്ചുചോദിച്ചു;
“”…എടാ എന്നാലുമെങ്ങനാടാ നിനക്കിവളുടെ മുഖത്തുനോക്കി മുതുക്കീന്നുവിളിയ്ക്കാൻ പറ്റുന്നേ..??”””_ ശേഷമവൾ മീനാക്ഷിയുടെ നേർക്കായിത്തിരിഞ്ഞു;
“”…അല്ലേനീയൊന്നു
നോക്കിയ്ക്കേ, എന്നാ ക്യൂട്ടാടായിവള്… ആരുകണ്ടാലുമൊന്നു നോക്കിനിന്നുപോവും… എന്നിട്ടാ..!!”””
“”…അതൊക്കെ പെയ്ന്റാ… ഒറിജിനൽരൂപം നീ കാണണം;
പിന്നെ മൂന്നിന്റന്നേ കണ്ണുതുറക്കൂ… പിന്നെ കാണുന്നപോലൊന്നുമല്ല, നല്ലപ്രായോണ്ട്..!!”””