“”…നിനക്കിതെന്താടാ സിദ്ധൂ..?? നല്ലസുഖമില്ലേ..??”””_ എന്റെപ്രവർത്തികണ്ട് സമാധാനത്തിന്റെ
നോബൽപ്രൈസ് ജേതാവായ ജോക്കുട്ടന്റച്ഛന്റെ ചോദ്യം…
“”…അത്… ഇവള് അമ്മേനെയെറിഞ്ഞു..!!”””_ മീനാക്ഷിയെച്ചൂണ്ടി പരമാവധി നിഷ്കുചമഞ്ഞുള്ള എന്റെ മറുപടികേട്ടതും,
“”…ദേ ചെക്കാ…
കന്നംതിരിവുമുഴുവൻ
കാണിച്ചുവെച്ചിട്ട് അവസാനമതിന്റെ തലേക്കൊണ്ടുവെച്ചാലുണ്ടല്ലോ; എന്റേന്നു മേടിയ്ക്കും നീ..!!”””_ അമ്മ കയ്യുമോങ്ങിക്കൊണ്ട് എന്റെനേരേവന്നു…
അപ്പോൾത്തന്നെ ജോക്കുട്ടനെന്റെ മുന്നിൽക്കയറിനിന്ന് അമ്മയെത്തടയുകേംചെയ്തു…
ശേഷം,
“”…അതിനമ്മയെന്തിനാ
ഇവന്റെനേരേ ചാടുന്നേ..?? അവനെയെറിയാൻ നോക്കീട്ടല്ലേ അവനുമെറിഞ്ഞേ… അപ്പോളാദ്യം മീനൂനെ വഴക്കുപറയണം..!!”””_ എന്നൊരു ഡയലോഗുകൂടിവിട്ടതും,
…ഈശ്വരാ.! ഇവനെപ്പോലൊരു മഹാത്മാവിനെയാണോ ഞാനിത്രേംദിവസം തെറിയുംപറഞ്ഞുനടന്നേ..??
ഞാനിതിനെന്തു പ്രായശ്ചിത്തമാ ചെയ്ക..??
എന്നുംചിന്തിച്ചു നിൽക്കാനേ എനിയ്ക്കുസാധിച്ചുള്ളൂ…
“”…അതെന്തു വർത്താനമാ ജോക്കുട്ടാ… മീനൂനെച്ചുമ്മാതെ കളിയാക്കീട്ടല്ലേ അവളവനെയെറിഞ്ഞേ..??
മാത്രോമല്ല, ഏറിട്ടവനു കൊണ്ടതുമില്ല..!!”””_ ഉടനെ ചേച്ചിയിടയ്ക്കുകേറി ജോക്കുട്ടനിട്ടടിയ്ക്കുവായ്രുന്നു…
“”…അങ്ങനെയവൻ കളിയാക്കീട്ടുണ്ടേൽ അതിനു സവോളയെടുത്തെറിയുവാണോ വേണ്ടേ..??”””_ ജോക്കുട്ടനുംവിട്ടില്ല…
അങ്ങനൊന്നുംരണ്ടും പറഞ്ഞ് അവര് രണ്ടുങ്കൂടിയടിയായി…
എല്ലാത്തിനുംതുടക്കമിട്ട ഞങ്ങളാവട്ടെ ഇവരിലാരാ ജയിയ്ക്കുന്നേന്നുകാണാൻ ഗ്യാലറിയിൽക്കേറി വെയ്റ്റിങ്ങുംതുടങ്ങി…