എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]

Posted by

“”…ഓ.! അവളെയിന്നെലെ കൊടുത്തു..!!”””_ സീതാന്റിയിടയ്ക്കു കേറി…

“”…ആ എനിയ്ക്കുതോന്നി… അല്ലേലിങ്ങോട്ടു കെട്ടിയെടുക്കത്തില്ലല്ലോ… സ്വന്തംമക്കളേക്കാളും വലുതാണല്ലോ തള്ളയ്ക്കാ പേട്ടുപശു..!!”””

“”…എന്തുപറഞ്ഞാലും
നിന്നേക്കാളുംഭേദം അതുതന്നെയാ..!!”””

“”…അതെന്തേ… അതിനുകൊമ്പൊണ്ടോ..??”””

“”…പശൂനുപിന്നെ കൊമ്പില്ലേ..??”””_ ആന്റിയുംവിട്ടില്ല…

അതുകേട്ട് ഞങ്ങളൊക്കെ ചിരിയ്ക്കാൻതുടങ്ങീതും അച്ചുകലിപ്പായി…

“”…ദേ… എന്നെക്കൊണ്ടൊന്നും പറയിപ്പിയ്ക്കരുത്… അല്ലയീ മക്കളേക്കാളും വല്യ എന്നാകോപ്പാ ആപേട്ടുപശൂനുള്ളത്..??”””_ അമ്മയുമച്ഛനും തന്നേക്കാൾ പശൂനെ സ്നേഹിയ്ക്കുന്നേലുള്ള അസൂയമുഴുവനും ആ വാക്കുകളിലുണ്ടായ്രുന്നു…

“”…അതിനെക്കറന്നു കൊടുത്താടീ നിന്നെയൊക്കെ ഈ നിലേലാക്കീത്‌… അല്ലാതെ നിന്നെയൊക്കെക്കൊണ്ടോയി കറന്നുകൊടുക്കാൻ പറ്റുവായ്രുന്നോ..??”””_ സീതാന്റി വായ്ക്കിട്ടടിച്ചതും അച്ചുവിന്റെ മിണ്ടാട്ടംമുട്ടിപ്പോയി…

“”…കിട്ടിയല്ലോ..?? ബാ ഇനിയിറച്ചി നുറുക്കാം..!!”””_ ഞാനച്ചുവിനെ കളിയാക്കി…

അതിനവളെന്നെയൊന്ന് നോക്കിപ്പേടിപ്പിയ്ക്കുവേം ചെയ്തു…

അങ്ങനോരോന്നുംപറഞ്ഞു പരസ്പരംകിലുത്തിയാണ് ഇറച്ചിനുറുക്കിയത്…

അതിനിടയിൽ ജോക്കുട്ടന്റെ അച്ഛനുമമ്മയും നമുക്കൊപ്പം കൂടുവേംചെയ്തു…

സാധാരണ ഇറച്ചിപോലെ നുറുക്കാമെന്നാണ് ഞാൻകരുതിയതെങ്കിലും സംഗതിയത്രയ്ക്കു സിമ്പിളായ്രുന്നില്ല…

നല്ല റബറുപോലായ്രുന്നു ഇറച്ചി…

അതാണെലോ നിറച്ചുരോമവും…

Leave a Reply

Your email address will not be published. Required fields are marked *