എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]

Posted by

“”…അതേ… നീയെന്നെയങ്ങനെ പേടിപ്പിയ്ക്കുവൊന്നും വേണ്ട… എന്നോടമ്മാതിരി പണിചെയ്തവൻ പുറത്തുനിന്നാൽമതി..”””_ മറുപടിയത്രേമായപ്പോഴേയ്ക്കും കോളിങ്ബെല്ലിന്റെ മുഴക്കമുയർന്നു…

അതിന്,

“”…അവിടെക്കിടന്ന് അടിയ്ക്കത്തേയുള്ളൂ..!!”””_ ന്ന് അച്ചുപിറുപിറുക്കുമ്പോൾ,

“”…തുറക്കടീ..!!”””_ന്നുമ്പറഞ്ഞ്
ചേച്ചി കണ്ണുരുട്ടുവായ്രുന്നു…

ഇനിയെന്തൊക്കെയാ നടക്കാൻപോണേന്നമട്ടിൽ മീനാക്ഷിയെനോക്കുമ്പോൾ, ചേച്ചി നേരത്തേയങ്ങനെ പറഞ്ഞതിലുള്ള മൂഡോഫിലായ്രുന്നൂ കക്ഷി…

“”…പിന്നേ… നിനക്കെന്തേലും മിണ്ടാനോപറയാനോ ഉണ്ടേല് പിന്നാമ്പൊറത്തൂടെ പോയേച്ചുവാ… അല്ലാതീഡോറ് തുറക്കേമില്ല, അവനെയിട്ട് അകത്തുകേറ്റേമില്ല… നോക്കിയ്ക്കോ..!!”””_ ഒരു പൊടിയ്ക്കടങ്ങാതെ അച്ചുനിന്നുതെറിച്ചു…

അതിനവൾടടുത്തേയ്ക്കു ചെന്ന ചേച്ചി;

“”…അങ്ങോട്ടുമാറടീ… ഇല്ലേൽ കരണമടിച്ചു പൊട്ടിയ്ക്കും..!!”””_ ന്നായി…

എന്നാൽ,

“”…എന്നാ നീയൊന്നടിച്ചു നോക്കിയ്ക്കേ… എന്റെകയ്യും മാങ്ങപറിയ്ക്കാനൊന്നും
പോവൂല..!!”””_ എന്നുംപറഞ്ഞ് കതകിൽച്ചാരി ഒറ്റനിൽപ്പായ്രുന്നൂ അച്ചു…

കൂട്ടത്തിൽ,

“”…എന്നെയാ നരകത്തിക്കൊണ്ടാക്കീതല്ലേ, അപ്പൊക്കുറച്ചുനേരം വെയ്ല്കൊണ്ടോട്ടേ..!!”””_ ന്നുകൂടി കൂട്ടിച്ചേർത്തു…

അപ്പോഴും ആന തേങ്ങച്ചവിട്ടിപ്പിടിച്ചേക്കുമ്പോലെ കോളിങ്ബെല്ലിന്റെ സ്വിച്ചിന്മേൽ ഞെക്കിപ്പിടിച്ചേക്കുവായ്രുന്നൂ ജോക്കുട്ടൻ…

ആ കോളിങ്ബെല്ലിന്റെ മുഴക്കം വീടുമൊത്തം പരന്നപ്പോൾ, ഇതെന്താടാ അണ്ടിയാപ്പീസാന്ന മട്ടിൽ പല്ലുകടിയ്ക്കാനേ എനിയ്ക്കുകഴിഞ്ഞുള്ളൂ…

Leave a Reply

Your email address will not be published. Required fields are marked *