അതോടെ അവനൊന്നാടിയുലഞ്ഞു…
പക്ഷേ അതൊന്നും ശ്രദ്ധിയ്ക്കാൻ നിൽക്കാതെ ചേച്ചിവീണ്ടും ടെററായി;
“”…അപ്പൊ പാതിരാത്രി എന്നെയും ഉറക്കിക്കിടത്തി അവളോട് ശ്രിങ്കരിയ്ക്കലാല്ലേടാ നിന്റെ പണി..??!!”””
“”…എടീ… അത്… ഞാനൊന്നു പറഞ്ഞോട്ടേ..!!”””
“”…വേണ്ട… നീയൊന്നുമ്പറേണ്ട… അല്ലേൽ രാത്രിയൊമ്പതുമണിയ്ക്ക് കിടന്നുറങ്ങുന്ന നീ പാതിരാത്രി എഴുന്നേറ്റിരുന്ന് സ്റ്റാറ്റസിട്ടപ്പോഴേ എനിയ്ക്കെല്ലാം മനസ്സിലായി… ഇനി കൂടുതലൊന്നും പറയണോന്നില്ല..!!”””_ ചേച്ചി കയ്യുയർത്തി തടഞ്ഞുകൊണ്ടു പറഞ്ഞു…
“”…എടീ… അതുപിന്നെ ഞാനുറക്കംവരാതെ കിടന്നപ്പോൾ പെട്ടെന്നോർമ്മവന്നതാ… അതാ ഞാൻ..!!”””_ അവൻ പറഞ്ഞൊപ്പിയ്ക്കാനായി പരിശ്രമിച്ചു…
“”…പിന്നേ ഞാൻ നേരത്തേയുറങ്ങുന്നതിന്റെ അന്ന് എന്നെക്കാൾ നേരത്തേയുറങ്ങുന്ന നീ ഉറക്കംവരാതെ കിടന്നപ്പോൾ സ്റ്റാറ്റസിട്ടെന്നു പറഞ്ഞാൽ ഞാൻ വിശ്വസിയ്ക്കണോല്ലേ..!!”””_ അമ്പിനുംവില്ലിനും അടുക്കാത്തമട്ടിൽ ചേച്ചിനിന്നപ്പോൾ എന്തെന്നില്ലാത്ത സന്തോഷമായ്രുന്നൂ മീനാക്ഷിയുടെ മുഖത്ത്…
“”…എടീ… സത്യായും ഞാനറിഞ്ഞോണ്ട് എഴുന്നേറ്റതല്ലെടീ… മുള്ളാമ്മുട്ടി എഴുന്നേറ്റപ്പോൾ ഗ്രൂപ്പിലവരൊക്കെ വിഷ്ചെയ്തേക്കുന്നത് കണ്ടു… അങ്ങനൊരു സ്റ്റാറ്റസിട്ടതാ… നീയൊന്നു വിശ്വസിയ്ക്ക്..!!”””_ അവൻ കാലുപിടിയ്ക്കുന്ന നിലയിലെത്തി…
ഉടനെ മീനാക്ഷിയെന്നെ തട്ടി;
“”…എടാ നേരത്തേ അവൻപറഞ്ഞത് ഉറക്കംവരാതെ കിടന്നപ്പോൾ സ്റ്റാറ്റസിട്ടൂന്നല്ലേ… ഇപ്പോൾ മുള്ളാമ്മുട്ടീട്ട് എഴുന്നേറ്റപ്പോൾ മെസ്സേജ്കണ്ടിട്ട് വിഷ്ചെയ്തതാന്ന്… ഇവന്റടുക്കെ എവടേലുമൊന്ന് ഉറച്ചുനിൽക്കാൻപറ..!!”””