എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]

Posted by

…പോകാണ്ടിരുന്നാൽ തുണി തിരക്കിവരില്ലായ്രിയ്ക്കും… പക്ഷേ പോയാൽ, തന്തേത്തിരക്കി പലരുംവരും… അതോണ്ടവനെ വിടരുത് ചേച്ചീന്നായി ഞാൻ…

“”…അതൊന്നും എനിയ്ക്കറിയില്ല… പക്ഷേ നീയിന്നെങ്ങോട്ടും പോവില്ല..!!”””_ ചേച്ചി തീർത്തുപറഞ്ഞപ്പോഴും,

…നിങ്ങളീ കൊണയടി നിർത്തീട്ട് കാര്യത്തിലേയ്ക്കു കടക്ക് ചേച്ചീ… എന്നിട്ടടിച്ചവന്റെ നെറുകംതല പൊട്ടിയ്ക്ക്ന്ന് ഞാൻനിന്ന് പിറുപിറുക്കുവായ്രുന്നു…

“”…നീയൊന്നുപോയേ… അല്ലേത്തന്നെ ബോയ്സിലേയ്ക്ക് അയയ്ക്കാനുള്ള സ്റ്റോക്ക്ഷോർട്ടാ… അപ്പോഴാ അവൾടെ…”””

“”…ഇനി നീയെന്തൊക്കെ പറഞ്ഞാലും ഇന്നു ലോഡിറക്കാൻ പോണ്ട… അതിൽക്കുറച്ചുള്ള കച്ചോടമൊക്കെമതി..!!”””_ ഗ്യാസ് ഓഫാക്കി അടുപ്പത്തിരുന്നപാത്രം വാങ്ങിവെയ്ക്കുന്നതിനിടയിലാണ് ചേച്ചിയുടെ ഡയലോഗ്…

അതുകേട്ടതും ജോക്കുട്ടന് പൊളിഞ്ഞുകേറി;

“”…അങ്ങനാണെങ്കിൽ ഷോപ്പുതന്നെ പൂട്ടിയേക്കാം… എന്തേയ്..??”””

“”…പൂട്ട്… അല്ലേലും അതുകൊണ്ടൊന്നുമല്ലല്ലോ ജീവിയ്ക്കുന്നെ..!!”””_ ചേച്ചിയും വിട്ടില്ല…

…ഷോപ്പ് പൂട്ടാനോ..?? അയ്യോ.! അതെങ്ങനെ ശെരിയാവും..?? അപ്പൊ ഞാൻകണ്ട സ്വപ്നങ്ങൾ..??

ആനേരം ദേഷ്യമാണോ സങ്കടമാണോ വന്നതെന്ന് കൃത്യമായി അറിയില്ലേലും നന്നായി പൊളിഞ്ഞായ്രുന്നെനിയ്ക്ക്…

“”…ഓ.! പിന്നെ അതുംപൂട്ടിയേച്ച് എല്ലാർക്കും മരംപിടിച്ചു കുലുക്കി കാശുണ്ടാക്കാം… എന്തേ..??”””

“”…അങ്ങനെയായാലും സാരമില്ല..!!”””_ ചേച്ചിയുടെയാ കലിപ്പിലുള്ള മറുപടികേട്ടപ്പോഴും ഏതുമരം കുലുക്കിയാണ് കാശുണ്ടാക്കേണ്ടതെന്ന് എനിയ്ക്കു കത്തീല…

Leave a Reply

Your email address will not be published. Required fields are marked *