ചേച്ചിയാണേൽ ഡ്രംസിന്റെമേല് ചരലുവാരിയിട്ടപോലെ നിന്നു വിറയ്ക്കുവാണ്…
ഇനി വട്ടിളകിവന്നിട്ട് കണ്ണുവല്ലതും അടിച്ചുപൊട്ടിയ്ക്കോ..??
ബെഡ്ഡേ ആഘോഷിയ്ക്കാൻ ഇടുക്കിയ്ക്കുവന്നിട്ട് ബെല്ലാരിരാജയായ്ട്ട് നാട്ടിൽപ്പോണതേക്കുറിച്ച് ചിന്തിയ്ക്കാനേ പറ്റില്ലാന്നൊക്കെ മനസ്സിൽപറഞ്ഞു നിൽക്കുമ്പോഴാണ് മീനാക്ഷീടെ അടുത്തഡയലോഗ്;
“”…ഡാ… അവളെ ചടപരത്തീന്നൊക്കെ വിളിയ്ക്കാൻ നീയതിനെ ശെരിയ്ക്കുനോക്കിയോ..??
ആ ഫോട്ടോകണ്ടതുവെച്ചിട്ട് ഞാനൊരിയ്ക്കലും ജോക്കുട്ടനെ കുറ്റമ്പറയത്തില്ല കേട്ടോ..!!”””_ ചേച്ചിയെ പാളിനോക്കി അതുപറയുമ്പോൾ മറ്റാരും കാണാത്തൊരുപുഞ്ചിരി മീനാക്ഷിയുടെ കണ്ണുകളിൽ ഞാൻകണ്ടു…
“”…ഓ.! ചിലപ്പോൾ ചേച്ചിയ്ക്കാ വർഷേക്കാളും കുറച്ചുനിറം കുറവായ്രിയ്ക്കും… എന്നുകരുതി അവനിങ്ങനെയാണോ കാണിയ്ക്കേണ്ടേ..??
…ഒന്നൂല്ലേല്ലും സ്വന്തംറിസ്കിൽ ഇല്ലാത്തപ്രാന്തൊക്കെ അഭിനയിച്ച് പിടിച്ചുപറിച്ചതല്ലേ..?? അതിന്റെ നന്ദിയെങ്കിലും അവനു കാണിച്ചൂടായ്രുന്നോ ഈ പാവത്തിനോട്..??”””_ എന്നുപറഞ്ഞ ഞാൻ തിരിഞ്ഞ് ചേച്ചിയെനോക്കിയതും അവര് ഫോണെടുത്താരെയോ ഡയൽചെയ്യുന്നതാണ് കണ്ടത്…
“”…നീയെവിടാടാ..??”””_ അപ്പുറത്തുനിന്നും കോൾഅറ്റൻഡ് ചെയ്തതും ഒറ്റ അലറിച്ചയായിരുന്നു…
“”…എനിയ്ക്കൊന്നും കേൾക്കണ്ട, ഇപ്പൊ… ഇപ്പൊയിവിടെയെത്തണം.!
…കാര്യമറിഞ്ഞാലേ നീ വരുള്ളോ..?? ഇപ്പൊയിങ്ങെത്തീലേൽ പിന്നെ നീയീ ആരതിയെക്കാണില്ല..!!”””_ അത്രയുംപറഞ്ഞു ഫോൺകട്ടാക്കി പുള്ളിക്കാരി ചാടിത്തുള്ളി റൂമിലേയ്ക്കുപോയതും മീനാക്ഷിയെന്നെയൊന്നു ചുരണ്ടി;