എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]

Posted by

ഉടനെ,

“”…ഒന്നുനിർത്തുന്നുണ്ടോ രണ്ടും..?? കുറേനേരായി..!!”””_ ന്നും തുള്ളിക്കൊണ്ട് ചേച്ചിയൊരു ചാട്ടമായിരുന്നു…

അതിന്,

“”…ഞാൻ മിണ്ടാണ്ടിരുന്നിട്ട്
കാര്യമില്ല… ചേച്ചിയിതു മിണ്ടാണ്ടിരിയ്ക്കുന്നകൊണ്ടാ ഇതൊക്കിങ്ങനെ വന്നത്… ഇപ്പൊത്തന്നെ ഞാനീ സ്റ്റാറ്റസുകണ്ടതുകൊണ്ട് നിങ്ങളറിഞ്ഞു… അല്ലേലോ, ഇനീമവനിങ്ങനെ നിങ്ങളെ പറ്റിച്ചോണ്ടിരിയ്ക്കും… നിങ്ങളതൊക്കെ അവന്റെ ദിവ്യപ്രേമോന്നുംനമ്പി ബാക്കിയുള്ളോർക്ക് മോട്ടിവേഷൻ ക്ലാസ്സുമെടുത്തു നടക്കുവേംചെയ്യും… കഷ്ടം..!!”””_ ഞാനും വിട്ടില്ല…

പിന്നതങ്ങനെ അത്രപെട്ടെന്ന് വിടുന്നതും ശരിയുമല്ലല്ലോ…

കേട്ടതും മറുപടിപറയാനാകാതെ അവരെന്നെ തുറിച്ചുനോക്കി നിൽക്കുമ്പോൾ ഞാൻ പിന്നേംതുടർന്നു;

“”…ഈ പോക്കുകണ്ടിട്ട് ഇതവൾടെ ഈവർഷത്തെ ആദ്യത്തെ ബെഡ്ഡേയാണെന്നൊന്നും എനിയ്ക്കു തോന്നുന്നില്ല… അവനവിടെ ആഴ്ച്ചേലാഴ്ച്ചേൽ കണ്ടവളുമാരുടെ ബെഡ്ഡേയും ആഘോഷിച്ചുനടക്കുമ്പോൾ നിങ്ങളിവടെ കറിയുംതൊട്ടുനക്കി കൊച്ചിന്റെ തീട്ടോംകോരി നടക്കത്തേയുള്ളൂ..!!”””_ എന്നുകൂടിയാക്കിയതും,

“”…മതി… നീയിങ്ങട് വന്നേ..!!”””_ ന്നുംപറഞ്ഞു മീനാക്ഷിയെന്റെ കൈപിടിച്ചുവലിച്ചു…

“”…നീ വിട്ടേ… ഞാനുള്ളതെല്ലാം പറഞ്ഞിട്ടേവരൂ… ഒന്നൂല്ലേലും നീയാ ചേച്ചീടെ മുഖത്തേയ്ക്കൊന്നു നോക്കിയേടീ… ഇത്രേംസുന്ദരിയായ ചേച്ചീനേംവിട്ടിട്ട് ഏതോഒരു ചടപരത്തീടൊപ്പംപോകാൻ അവനെങ്ങനെ തോന്നീന്നാണ്..!!”””_ ആസമയം ഓൺലൈൻ ആങ്ങളമാർക്കുപോലും ഇല്ലാത്ത ദണ്ണമായ്രുന്നൂ ഇന്നലെക്കേറിവന്ന എനിയ്ക്ക്…

Leave a Reply

Your email address will not be published. Required fields are marked *