“”…പിന്നേ കോപ്പാണ്…
എന്നിട്ട് നീയന്നെന്റെ വീട്ടിവന്ന് എന്നെക്കുറിച്ചോരോന്നൊക്കെ പറഞ്ഞുകൊടുത്തപ്പൊ എന്റച്ഛൻ വിശ്വസിച്ചതോ..?? അപ്പൊ അങ്ങേര് തെളിവൊന്നും ചോദിച്ചില്ലല്ലോ… പിന്നിവർക്കുമാത്രമെന്താ കൊമ്പുണ്ടോ..??”””_ അവൾ പറഞ്ഞതത്ര സുഖിയ്ക്കാതെ വന്നപ്പോൾ ഞാൻവീണ്ടും കലിപ്പായി…
“”…അതുപിന്നെ എല്ലാരും
നിന്നേംനിന്റച്ഛനേം പോലാവോ..?? ഈ ലോകത്ത് ബുദ്ധിയുള്ളോർക്കും ജീവിയ്ക്കണ്ടേ..??”””_ കയ്യിലിരുന്ന ടോപ്പ് ബെഡ്ഡിലേയ്ക്കിട്ടശേഷം വീണ്ടും ഷെൽഫിനുനേരേ തിരിയുമ്പോൾ ചുണ്ടുകൾ കടിച്ചുപിടിച്ച് ചിരിയടക്കാനായവൾ പണിപ്പെടുകയായ്രുന്നു…
“”…ഉവ്വേ… കണ്ടവന്മാരെന്തോ പറഞ്ഞെന്നുകരുതി രെജിസ്റ്ററോഫീസിന്റെ പടിയ്ക്കൽ വലിച്ചെറിഞ്ഞേച്ചുപോയ നിന്റതന്തേടത്ര ബുദ്ധി ഞങ്ങൾക്കില്ല… അതോണ്ടാണല്ലോ പോണിടത്തെല്ലാം ഒരുമാതിരി
കെട്ടുകാഴ്ചപോലെ കൊണ്ടുനടക്കുന്നതും..!!”””_ അവൾടെ പരിഹാസത്തിൽ നല്ലസ്സലായി പൊളിഞ്ഞ ഞാൻ മുഖത്തുനോക്കി കുറച്ചു ഘനത്തിൽത്തന്നെ പുച്ഛിച്ചു…
അതേൽക്കുവേം ചെയ്തു…
അതുകൊണ്ടാവണം
എന്നെയൊന്നു നോക്കിയശേഷം പിന്നൊന്നും മിണ്ടാതെയവൾ ഷെൽഫിൽ തിരഞ്ഞുകൊണ്ടു നിന്നതും…
എന്നിട്ട് അതിൽനിന്നുമൊരു മെറൂൺകളർ ഹാഫ്പാവാടയുമെടുത്ത് കക്ഷി തിരിഞ്ഞശേഷം കക്ഷിതുടർന്നു…
“”…അതുവിട്…
കഴിഞ്ഞതുകഴിഞ്ഞു… പക്ഷേ, നേരിട്ടുചെന്നവരോട് പറയുന്നതിനോടെനിയ്ക്ക്
താല്പര്യമില്ല… അവരു
വിശ്വസിയ്ക്കാതെ ചേച്ചിയോടോ ജോക്കുട്ടനോടോ പറഞ്ഞാൽ
പിന്നൊരു പണിയുമേൽക്കില്ല… അതുകൊണ്ട് എടുത്തുചാടിയൊന്നും ചെയ്യാൻനിൽക്കണ്ട..!!”””_ എന്തൊക്കെയോ മനസ്സിൽകൂട്ടിക്കിഴിച്ചുകൊണ്ട് അതുപറയുന്നതിനൊപ്പം ബെഡ്ഡിലേയ്ക്കിട്ടിരുന്ന ടോപ്പും ടവലുംകൂടി അവൾ കയ്യിലെടുത്തു…