എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]

Posted by

“”…അത്… അതു ജോക്കുട്ടൻ സ്റ്റാറ്റസിട്ടതാ… എന്താ ചേച്ചീ..?? എന്തേലും പ്രശ്നമുണ്ടോ..??”””_ മീനാക്ഷിയുടെ മറുചോദ്യം…

അതിനുമുന്നിൽ ആദ്യമൊന്നു പകച്ചെങ്കിലും പിന്നെ ഒന്നുമില്ലെന്നു കണ്ണുകാട്ടുവായ്രുന്നു…

ശേഷം,

“”…എന്നിട്ട് ഞാനീ സ്റ്റാറ്റസ് കണ്ടില്ലായ്രുന്നല്ലോ..!!”””_ ന്നൊന്നു പിറുപിറുക്കുവേം ചെയ്തു…

“”…അതുപിന്നെ പ്രായമൊക്കെ ഒത്തിരിയായില്ലേ ചേച്ചീ… അതുകൊണ്ടാവുംന്നേ..!!”””_ ന്ന് ഞാനൊന്നു കിലുത്തിനോക്കിയെങ്കിലും കക്ഷിയതു മൈൻഡ്പോലുംചെയ്യാതെ
റൂമിലേയ്ക്കു പായുവായ്രുന്നു…

“”…എടാ… എന്തേലും പ്രശ്നമുണ്ടോ..??”””_ ചേച്ചിയുടെയാ പോക്കുംനോക്കിയിരുന്ന എന്നോടായി മീനാക്ഷിചോദിച്ചു…

അതിന്,

“”…എന്തുപ്രശ്നം..??”””_ ന്ന് തിരിച്ചുചോദിച്ചതും,

“”…അല്ല… ചേച്ചിയിന്നലെപ്പറഞ്ഞ ജോക്കുട്ടന്റെ കാമുകി ഇതുവല്ലതുമാവോ..??”””_ മീനാക്ഷി തെറുത്തു…

“”…ആവോ..??”””_ അതോടെ എനിയ്ക്കും സംശയമായി…

ഉടനെ കഴിച്ചുകൊണ്ടിരുന്ന പ്ളേറ്റും കയ്യിലെടുത്ത് അവളെന്റടുത്ത കസേരയിലേയ്ക്കു വന്നിരുന്നു…

“”…അല്ലേൽ പിന്നെന്തിനാടാ അവരിത്രയ്ക്കു ഞെട്ടുന്നേ..?? ഇപ്പൊത്തന്നെ പാഞ്ഞോണ്ടുപോയ കണ്ടില്ലേ, ഇതിലെന്തോ ഉടായിപ്പുണ്ട്… കണ്ടുപിടിയ്ക്കേണ്ടിയിരിയ്ക്കുന്നു… കണ്ടുപിടിച്ചാൽ… ഇതുവെച്ചൊരു പിടി പിടിയ്ക്കാം..!!”””

“”…ഇതുവെച്ചോ..?? ഇതുവെച്ചെന്തോ പിടി..??”””

“”…എടാ പൊട്ടാ… അവനാ കാമുകീനെ ഇപ്പഴും ഓർക്കുന്നുണ്ടെന്നു തെളിയിച്ചാപ്പിന്നെ അവരെ പിരിയ്ക്കാൻ വേറെന്തെലും കാരണംവേണോ..??”””

Leave a Reply

Your email address will not be published. Required fields are marked *