പിന്നന്നത്തെദിവസം പറയത്തക്ക സംഭവവികാസങ്ങളൊന്നുമുണ്ടായില്ല…
അവരെരണ്ടിനേം തെറ്റിയ്ക്കാനെന്തേലും വഴിയുണ്ടോന്നു തപ്പിനടന്ന് നേരമിരുട്ടീത് മെച്ചം…
പിറ്റേന്നുരാവിലെ എഴുന്നേറ്റ് ഫ്രെഷായി താഴേയ്ക്കിറങ്ങുമ്പോൾ കൂടെ മീനാക്ഷിയുമുണ്ടായ്രുന്നു…
താഴെയെത്തീതും ചേച്ചി ബ്രേക്ക്‌ഫാസ്റ്റുമായെത്തി…
പിന്നൊന്നുംനോക്കാതെ അതിന്റെമേൽ കുതിരകേറുമ്പോഴാണ്,
“”…ജോക്കുട്ടനെവിടെ..?? പോയോ..??”””_ ന്നുള്ള മീനാക്ഷിയുടെ ചോദ്യംവന്നത്…
അതിന്,
“”…അവൻ രാവിലേപോയി… എന്തോ ഓഡറൊക്കെ ഉണ്ടെന്നുപറഞ്ഞു… ചിലപ്പോൾ ലോഡെടുക്കാൻ തിരുപ്പൂരുപോകുംന്നാ പറഞ്ഞേ..!!”””_ ദോശയിലേയ്ക്കു ചമ്മന്തിയൊഴിയ്ക്കുന്നതിനിടെ ചേച്ചി മറുപടിയുംകൊടുത്തു…
“”…അപ്പൊ തിരിച്ചുവരാൻ സമയമ്പിടിയ്ക്കോ..??”””
“”…ഏയ്.! ഇന്നുവൈകുന്നേരം വന്നേക്കോന്നാ പറഞ്ഞേ..!!”””_ എന്റെ ചോദ്യത്തിനു മറുപടിതരുന്നതിനിടയിൽ ഒന്നുചിരിയ്ക്കാനും ചേച്ചിമറന്നില്ല…
…ഇവിടുന്നു തിരുപ്പൂരുവരെപോയി വൈകിട്ട് തിരികെയെത്താൻ ഇവനെന്താ മൂട്ടില് തീയുംകത്തിച്ചാണോ പോണേ..??
…ആഹ്.! അവനെങ്ങനേങ്കിലുമൊക്കെ പോട്ടേ… എനിയ്ക്കെന്താന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഫോണെടുത്ത ഞാൻ വാട്സ്ആപ്പിൽ നോക്കുമ്പോളാണ് ജോക്കുട്ടന്റെയൊരു സ്റ്റാറ്റസ്അപ്ഡേഷൻ കിടക്കുന്നത് കണ്ടത്…
ഏതോ ഒരുപെണ്ണിന്റെ ഫോട്ടോയുംവെച്ച് ക്യാപ്ഷനായി ഹാപ്പിബെഡ്ഡേ ഡിയറെന്നും എഴുതിയേക്കുന്നു…
…ആഹാ.! കൊള്ളാലോ.! നല്ലടിപ്പൊളി സാനം… ഇതാരാണോ ആവോ..??
അങ്ങനേംചിന്തിച്ച് കഴിയ്ക്കുന്നതിനിടയിൽ ഞാൻ ചുമ്മാതെയൊന്നു കണ്ണുയർത്തി…