“”…എടാ… ഇവർക്കിട്ടിതൊന്നും കൊടുത്താപ്പോരാ… അതുക്കുംമേലേ…
നല്ല ഏക്കുവേമിരിയ്ക്കുവേം ചെയ്യുന്ന പണിവേണം കൊടുക്കാൻ… ഈ കാട്ടുമുക്കിൽ കിടക്കുന്ന ഇവര് ഹൈടെക് സിറ്റീന്നുവന്ന നമ്മക്കിട്ടാ പണിതേന്നവരറിയണം… നമ്മള് തമ്മിതല്ലി രണ്ടുവഴിയ്ക്കുപോണംന്ന് പറഞ്ഞ ഈരണ്ടിനേം തമ്മിതല്ലിച്ചു രണ്ടുവഴിയ്ക്കാക്കി വിടണം… അതാവണം നമ്മടെ പ്രതികാരം..!!”””
“”…അത് സെറ്റ്.! പറ്റൂങ്കി അവളു നമ്മളെ പിരിപ്പിയ്ക്കാൻ
വിളിച്ചുതരാന്നുപറഞ്ഞ ആ വക്കീലിനെക്കൊണ്ടുതന്നെ ഇവരെരണ്ടിനേം ഡിവോസും ചെയ്യിപ്പിയ്ക്കണം..!!”””_
ഞാനുംവിട്ടില്ല…
അതിനവളൊരു പുഞ്ചിരിയോടെ
തലകുലുക്കീതും ഞാൻമെല്ലെ ഹോളിലേയ്ക്കു നടന്നു…
പെട്ടെന്നാണ് മാക്രി കാറുമ്പോലോരൊച്ച കേട്ടത്…
നോക്കുമ്പോൾ എന്നെത്തന്നെ നോക്കിക്കൊണ്ട് ഹോളിന്റെ മൂലയിലിരുന്ന് കണ്ണീർവാർക്കുവായ്രുന്നൂ തക്കുടുസെർ…
…ഇനി നമ്മളു പറഞ്ഞതെന്തേലും ചെക്കൻ കേട്ടിട്ടുണ്ടാവോ..??
ഞാൻ നോക്കുന്നതുകണ്ടതും ചെക്കനെന്നെനോക്കി കൈകാട്ടി…
ഞാനടുത്തേയ്ക്കു ചെന്നതും കയ്യിലിരുന്നകളിപ്പാട്ടം എനിയ്ക്കുനേരെനീട്ടീട്ട് അവനെന്റെ കയ്യിലേയ്ക്കു ചാടിക്കയറി…
“”…മ്മ്മ്..?? എന്താമോനേ ഉദ്ദേശം..?? കൈക്കൂലിയാണോ..?? എന്നാലേ ഇതിലൊന്നും സിദ്ധാർഥ് വീഴൂലാട്ടാ… നിന്റെ തന്തേന്തള്ളേം രണ്ടുപാത്രത്തിലാക്കി അങ്ങട് വെച്ചുതരും.!
…പിന്നെ കറുത്തകോട്ടും കൊട്ടോടീമായ്ട്ടിരിയ്ക്കണ
അപ്പാപ്പൻ ആർക്കൊപ്പം
പോണോന്നു ചിലപ്പൊ വാവയോടു ചോദിയ്ക്കും… അപ്പൊ നീയാരെയാ ചൂണ്ടിക്കാട്ടുക..?? കാര്യം പാവമൊക്കെയാണേലും നിന്റെ തള്ള സൈക്കോയാ… അതുകൊണ്ട് ആളത്ര വെടിപ്പല്ലേലും കുഞ്ഞാവ അവന്റൊപ്പം പോയാമതി… ഞാനീ പറയുന്നതൊക്കെ നിന്റെ നല്ലഭാവിയ്ക്കാ… അനുസരിച്ചാ നെനക്കുകൊള്ളാം..!!”””_ കാര്യം വിശദമായൊക്കെ ചെക്കനെപ്പറഞ്ഞു ധരിപ്പിയ്ക്കാൻ ശ്രെമിച്ചെങ്കിലും ചെക്കൻ എന്റെതാടിയിലും മുടിയിലുമൊക്കെ വലിച്ചു രസിയ്ക്കുവാ…