എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]

Posted by

…എന്നാലേ നീയൊന്നോർത്തോ, ഫുഡ്ഡിനെക്കാളും ഡ്രസ്സിനെക്കാളുമൊക്കെ
വലുതാണ് അവനോന്റെജീവിതം… ആത്മാഭിമാനം… ഇത്രേംദിവസമിവടെ അവരോടൊക്കെ കൂടെനിന്നിട്ട് അവസാനമവൻ പറഞ്ഞതുകേട്ടില്ലേ, നമ്മളടിച്ചുപിരിഞ്ഞു പോയാലങ്ങുപോട്ടേന്ന്… പെണ്ണുമ്പിള്ളയോട് സ്വന്തംജീവിതം നോക്കിയാമതീന്ന്… അതാലോയ്ക്കുമ്പെനിയ്ക്കു പൊളിഞ്ഞുവരുവാ..!!”””_ വീണ്ടും നടക്കാനായിതുടങ്ങിയ എന്നെ മീനാക്ഷി പിടിച്ചുനിർത്തി;

“”…പറയുന്ന കേൾക്കെടാ പൊട്ടാ… അവരെപ്പിടിച്ചുമ്മ വെയ്ക്കുന്ന കാര്യമല്ല ഞാനുമ്പറഞ്ഞത്… അവർക്കിട്ടു പണികൊടുക്കണംന്ന് തന്നാ എനിയ്ക്കും… അതുപക്ഷേ ഇത്രേംസിമ്പിളായ്ട്ടു മതിയോന്നാ ഞാഞ്ചോദിച്ചേ..??”””

“”…ഏഹ്..?? അല്ലാതെപിന്നെ..??”””_ ഞാനൊരാശങ്കയോടെ മീനാക്ഷിയുടെ മുഖത്തേയ്ക്കുനോക്കി…

അപ്പോഴേയ്ക്കുമവൾ തുടർന്നു;

“”…എടാ… നമ്മളെയിങ്ങനൊക്കെ പറഞ്ഞ അവർക്കിട്ടിതൊന്നും കൊടുത്താപ്പോരാ… അല്ലേത്തന്നെ ഇതിപ്പോപ്പോയി പറഞ്ഞുകൊടുത്തൂന്നു പറഞ്ഞാലും നമ്മളുദ്ദേശിയ്ക്കുന്ന റിസൾട്ടുണ്ടാവൂന്നെന്താ ഉറപ്പ്..?? കൂടിപ്പോയാൽ ഒരടിയോമറ്റോ നടന്നേക്കും… അതീക്കൂടുതലൊന്നും നടക്കൂന്നെനിയ്ക്കു തോന്നുന്നില്ല… ഒന്നൂല്ലേലും സ്വന്തംമോനും മോളുമല്ലേ… കെട്ടി കുഞ്ഞുമായി… ഇത്രേംകൊല്ലോം കഴിഞ്ഞു… ഇതിപ്പോളവരറിഞ്ഞാലും വല്യഭൂകമ്പമൊന്നും വരാമ്പോണില്ല..!!”””_
മീനാക്ഷിനിർത്തി…

“”…പിന്നെ..?? പിന്നെന്തു ചെയ്യണോന്നാ നീ പറഞ്ഞുവരുന്നേ..??”””_ ഞാനൊന്നയഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *