“”…എന്താടീ കോപ്പേ കാണിയ്ക്കുന്നേ..?? കൊലയ്ക്കുകൊടുക്കോ നീ..??”””
“”…അതല്ലടാ… ഈ മറ്റവളുണ്ടല്ലോ… കുറച്ചുമുന്നേങ്കൂടെ അവളെന്റോടെ വന്നുപറഞ്ഞതാ, നമ്മളുതമ്മിലുള്ള പ്രശ്നങ്ങളൊന്നും വേറാരോടുംപറയരുതെന്ന്…
എന്നിട്ടാ അവളുതന്നെ ചൊരിച്ചുകൊടുക്കുന്ന കണ്ടില്ലേ..?? വാക്കിനു വെലയില്ലാത്തോള്..!!”””_ ഒട്ടും സഹിയ്ക്കാൻ പറ്റാതെ മീനാക്ഷിനിന്നു ചാടി…
അതിന്,
“”…നീയൊന്നടങ്ങ്…
എന്തേലുംകിട്ടോന്ന് നമുക്കുനോക്കാന്നേ..!!”””_ ന്നു
പറഞ്ഞ് ഞാനവളെ സമാധാനിപ്പിയ്ക്കുവായിരുന്നു…
ശേഷം വാതിൽക്കലേയ്ക്കു കാത്കൂർപ്പിയ്ക്കുമ്പോൾ
ജോക്കുട്ടന്റെ അന്വേഷണം;
“”…അവരു രണ്ടുന്തമ്മിലടിയാന്നാണോ നീയീപറഞ്ഞുവരുന്നേ..??”””
“”…ആന്നേ… രണ്ടുന്തമ്മി മുട്ടനടിയാ… നമ്മളിതൊന്നുമറിഞ്ഞില്ലാന്നേയുള്ളൂ… സത്യമ്പറഞ്ഞാ അങ്കിള് പറഞ്ഞപോലൊന്നുമല്ലാന്നേ കാര്യം… അവരുതമ്മില് പ്രേമോന്നുമായ്രുന്നില്ല… പരസ്പരം പണികൊടുക്കാൻനോക്കി പെട്ടുപോയതാ…
അതിന്റെദേഷ്യാ രണ്ടിനും…
പരസ്പരം ചതിച്ചുകെട്ടീതാന്നാ ഇപ്പഴുമ്പറയുന്നേ..!!”””_ എന്നുമ്പറഞ്ഞ് ഞങ്ങള് പറഞ്ഞതുമൊത്തം അവരവനോടങ്ങു വിളമ്പി…
“”…എന്നിട്ട്..?? അപ്പൊ അവരീ കാണിയ്ക്കുന്നതൊക്കെയോ..??”””_ എല്ലാം കേട്ടശേഷം അവൻ ആകാംഷയോടെ ചേച്ചിയെനോക്കി…
“”…അതൊക്കെ വെറും അഭിനയവാന്നേ… നമ്മളെ പറ്റിയ്ക്കാൻ… പക്ഷേ രണ്ടിനും ഇപ്പഴുമറീത്തില്ല അവർക്കുപരസ്പരം എന്തിഷ്ടവാന്നുള്ളത്… പറയുമ്പോ രണ്ടും കീരീംപാമ്പുംപോലെ ആണേലും സത്യത്തിൽരണ്ടും ടോമുംജെറീമാ… ടോമില്ലാതെ ജെറിയ്ക്കും ജെറിയില്ലാതെ ടോമിനും പറ്റോ..??”””_ ചേച്ചിയുടെ ചോദ്യത്തിനുമുന്നിൽ ഒന്നുപതറിയ ഞാൻ മീനാക്ഷിയെ നോക്കുമ്പോൾ അവളുമെല്ലാം കേട്ടിട്ട് നിൽക്കുവാണ്…