…ഒന്നുപോയി നോക്കിയാലോ..??
എന്തേലും കാട്ടിക്കൂടി ഇടിമേടിച്ചുകൂട്ടിയാൽ ഒന്നൂല്ലേലുമതിന്റെ നാണക്കേടെനിയ്ക്കു കൂടല്ലേ..??
അങ്ങനേംചിന്തിച്ചു കട്ടിലിൽനിന്നെഴുന്നേറ്റ
ഞാൻ ഫോണും കയ്യിലെടുത്തുകൊണ്ട് താഴത്തേയ്ക്കിറങ്ങി…
എന്നാൽ സ്റ്റെയറിറങ്ങി വരുമ്പോൾത്തന്നെ കണ്ടു; ജോക്കുട്ടന്റേം ചേച്ചീടേം ബെഡ്റൂമിനുമുന്നിൽനിന്ന് താളംചവിട്ടുന്ന മീനാക്ഷിയെ…
ആകെക്കൂടിയൊരു കള്ളലക്ഷണോം…
…ഈശ്വരാ… ബോംബുവല്ലതും
വെച്ചിട്ട് മാറിനിൽക്കുവാണോ..??
സംശയപൂർവ്വം നോക്കുമ്പോൾ ചുറ്റുപാടൊക്കെയും കണ്ണോടിച്ചശേഷം
അവളാ ചാരിക്കിടന്ന
ഡോറിനിടയിലൂടെ ഉള്ളിലേയ്ക്കുനോക്കി…
…ഇവളിതെന്തായീ നോക്കുന്നതെന്നു ചിന്തിച്ചു പതുങ്ങിപ്പതുങ്ങിച്ചെന്ന
ഞാനും പിന്നിൽനിന്ന് അവളറിയാതെ
അകത്തേയ്ക്കുനോക്കി…
നോക്കുമ്പോളാ പെണ്ണുമ്പിള്ളനിന്ന് തുണി അയൺചെയ്യുവാണ്…
അവനാണേൽ അവരെ പിന്നീന്നു കെട്ടിപ്പിടിച്ച് ജോക്കുട്ടൻ ഏലിയാസ് ജാക്കിയായി നിൽക്കുന്നു…
അവന്റെ കൈരണ്ടും നൈറ്റിയ്ക്കു മുകളിലൂടെ അവരടെവയറിൽ ഇഴഞ്ഞുനടക്കുന്നുണ്ട്…
കൂട്ടത്തിലാ കവിളിലൊക്കെ ഉമ്മം വെയ്ക്കുന്നുമുണ്ട്… തെണ്ടി.!
…എന്നാലുമിവർക്കിതൊക്കെ കതകടച്ചു ചെയ്തൂടെ..?? ഏതേലും വായ്നോക്കികളുവന്ന് ഒളിഞ്ഞുനോക്കിയാലെന്തോ
ചെയ്യും..??
കാഴ്ചകണ്ട് ചെറിയൊരു നാണത്തോടെ തലചെരിയ്ക്കുമ്പോഴാണ് ഇത്രയുംനേരമിവൾ ഈ സീനുംപിടിച്ചു നിൽക്കുവായ്രുന്നോന്നൊരു
ചോദ്യം മനസ്സിലേയ്ക്കു വന്നത്…
അതോടെ വിറഞ്ഞുകേറിയ ഞാൻ, അവളുടെ വായുംപൊത്തി വയറ്റിൽപ്പിടിച്ച് പിന്നിലേയ്ക്കുമാറ്റി…