എന്റെ ഡോക്ടറൂട്ടി 24 [അർജ്ജുൻ ദേവ്]

Posted by

“”…അതിന് സിദ്ധൂനിതൊക്കെ അറിയാവോ..??”””_ ചേച്ചിയാണതു ചോദിച്ചത്…

ഉടനെ മീനാക്ഷി ചാടിയിടയ്ക്കു വീണു;

“”…അറിയാതെപിന്നെ… കുക്കിങ്ങിന്റെകാര്യത്തിൽ സിത്തു വേറെലെവലാ..!!”””_ ശേഷം എന്നെ നോക്കിയൊന്നു പുഞ്ചിരിയ്ക്കകൂടി ചെയ്തതും, ഇവളെന്നെ കളിയാക്കുവാണോന്നൊരു സംശയമെനിയ്ക്കു തോന്നാതിരുന്നില്ല…

“”…ശെരിയ്ക്കും..??”””

“”…അതേമ്മേ… ഇവനത്യാവശ്യം വേണ്ടതൊക്കെ ഉണ്ടാക്കാനറിയാ… അന്നൊരിയ്ക്കെ തേങ്ങാക്കൊത്തൊക്കിട്ടൊരു ബീഫ്കറിയുണ്ടാക്കീതാ…
ഉഫ്.! എന്തു
ടേസ്റ്റായ്രുന്നൂന്നറിയോ..??”””_ തള്ളിമറിയ്ക്കുന്നതിലൊരു ദാക്ഷിണ്യവും
കാണിയ്ക്കാതെയവൾ കൗണ്ടർടോപ്പിനുമേലേയ്ക്ക് കേറിയിരുന്നു…

അപ്പോഴേയ്ക്കും ഞാനുമതു നുറുക്കാൻ തുടങ്ങിയിരുന്നു…

“”…കണ്ടോ…
അവനെന്തു വൃത്തിയായ്ട്ടാ ചെയ്യുന്നേന്ന്… നീയിങ്ങനെ ഒന്നിലുംപെടാതെ തുള്ളിക്കളിച്ചുനടന്നോ… പെമ്പിള്ളാർക്കു
പാചകമറിയത്തില്ലാന്നു
പറഞ്ഞാൽ നാണക്കേടാട്ടോടീ… പിന്നിവനെപ്പോലൊരു ചെക്കനെക്കിട്ടീത്
നിന്റെഭാഗ്യം..!!”””_ അവരുനുറുക്കുന്നതും ഞാൻ നുറുക്കുന്നതും മാറിമാറി നിരീക്ഷിച്ചുകൊണ്ടിരുന്ന മീനാക്ഷിയ്ക്കിട്ട് അമ്മയൊരു കുത്തുകൊടുത്തു…

ഉടനെ ചേച്ചികേറി കേസുപിടിച്ചു;

“”…അതിനെന്താ കുഴപ്പം..??
മീനു ഡോക്ടറല്ലേ…
അവളതുചെയ്യട്ടേ,
സിദ്ധു വീട്ടുകാര്യോം നോക്കിയാമതീലോ…
ആമ്പിള്ളാര്
ജോലിയ്ക്കുപോണോന്നും
പെണ്ണുങ്ങള് വീട്ടുജോലിനോക്കണോന്നും നിയമോന്നുമില്ലല്ലോ…
അല്ലേടാ..??”””_
കാര്യംപറഞ്ഞശേഷം വാലുപോലൊരുചോദ്യം
എനിയ്ക്കിട്ടുപെടച്ചതും ഞാനൊന്നുചിരിച്ചു…

Leave a Reply

Your email address will not be published. Required fields are marked *