“”…ആടീ… ഇനിനിന്നെ കോണകങ്കൂടി ഉടുപ്പിയ്ക്കാടീ ഞാൻ..!!”””_ എന്നും ചീറിക്കൊണ്ട് ഞാൻ ചാടിയെഴുന്നേൽക്കുവായ്രുന്നു…
ഉടനെ വായപൊത്തി ചിരിച്ചുകൊണ്ട് മീനാക്ഷിയിറങ്ങിയോടി…
…ഹൊ.! ഇങ്ങനൊരു മൈര്.!
ഞാൻ സ്വയം പിറുപിറുത്തുകൊണ്ട് കട്ടിലിൽത്തന്നെ തിരിഞ്ഞിരുന്നു…
അങ്ങനെ കുറച്ചുകഴിഞ്ഞിട്ടും മീനാക്ഷിയെ തിരികെ കാണാതെവന്നപ്പോൾ, ഇതെങ്ങോട്ടു പോയെന്നൊരു ചിന്ത എന്നിലേയ്ക്കു പടർന്നു…
പിന്നെ വൈകിയില്ല, നേരേയിറങ്ങി താഴേയ്ക്കുവിട്ടു…
ആദ്യം ഡൈനിങ്ഹോളിലും പിന്നെ ലിവിങ്റൂമിലും നോക്കിയശേഷം തിരിയുമ്പോഴാണ് അടുക്കളയിൽ സംസാരംകേൾക്കുന്നത്…
…മീനാഷിയോ..??
അടുക്കളേലോ..??
അങ്ങനെവരാൻ
വഴിയില്ലല്ലോ..??
മനസ്സിലൊരു സംശയംതോന്നിയെങ്കിലും ഞാനങ്ങോട്ടേയ്ക്കു
വെച്ചുപിടിച്ചു…
“”…ആഹാ.! എന്നിട്ട് മൾട്ടിഫ്രാക്ച്ചേഡാന്നു
തള്ളിയപ്പോൾ പ്രൊഫസറെന്തുപറഞ്ഞു..??”””_ ചെന്നതേ കേൾക്കുന്നത് ചേച്ചിയുടെചോദ്യമാണ്…
“”…എന്തുപറയാൻ..??
എന്നോട്
മെഡിയ്ക്കൽലീവിനപ്ലേ ചെയ്യാമ്പറഞ്ഞു… ആം.! തിരികെപ്പോണേനുമുന്നേ ആ ഹോസ്പിറ്റലിൽപ്പോയൊരു മെഡിയ്ക്കൽ സെർട്ടിഫിക്കേറ്റ് മേടിയ്ക്കണം..!!”””_ അതിനുള്ള മീനാക്ഷിയുടെ മറുപടിയുമെത്തി…
…അയ്യേ.! ഇവളിവരോടെ കത്തിവെയ്ക്കാനായ്രുന്നോ ചവിട്ടിത്തുള്ളിയിങ്ങു പോന്നേ..?? കഷ്ടം.!
മനസ്സിൽപിറുപിറുത്ത ഞാൻ
തിരിച്ചുനടക്കാനൊരുങ്ങുമ്പോഴാണ് മീനാക്ഷിയുടെനിൽപ്പിലും ഭാവത്തിലുമൊക്കെയൊരു വശപ്പിശക്ക്തോന്നീത്…
ഉടനെതന്നെ
ഭിത്തിയുടെമറവിൽനിന്ന് ഞാനടുക്കളയിലേയ്ക്കൊളിഞ്ഞു നോക്കി…