“”…ആഹാ.! നെനക്കപ്പൊ നേരംവെളുത്തോ..?? സമാധാനം..!!”””_ അവളെയൊന്നുനോക്കിയ ഞാൻ,
“”…ആടീ… നിന്നെയിവരുടെമുന്നിൽ നാണങ്കെടുത്താൻതന്നെയാ
ഞാൻ കുടിയ്ക്കാതിരുന്നേ… ഇപ്പെന്താ..??”””_ തിരിച്ചുചോദിച്ചതും അമ്മയടുത്തേയ്ക്കു വന്നു…
അതുകൊണ്ടുമാത്രം പറയാൻതുടങ്ങിയ
വാക്കുകളെയവൾ മുറിച്ചപ്പോൾ അമ്മവീണ്ടും ഞങ്ങളെപ്പിടിച്ചിരുത്തി കഴിപ്പിയ്ക്കുവായ്രുന്നു…
അങ്ങനെയാ
അങ്കമെല്ലാംകഴിഞ്ഞ് തിരിച്ചുറൂമിലെത്തിയപ്പോൾ
പിന്നാലെ
മീനാക്ഷിയുമിങ്ങുപോന്നു…
കേറിവന്നപാടെ കട്ടിലിൽക്കിടന്നയെന്നെ തുറിച്ചുനോക്കിക്കൊണ്ട് അടുത്തേയ്ക്കിരുന്നയവൾ സ്വയംപിറുപിറുത്തു:
“”…അതിനിത്രയ്ക്കു
കളിയാക്കാമ്മേണ്ടി എന്തിരിയ്ക്കുന്നു..??
ലോകാത്താരും കുടിയ്ക്കാത്തമാതിരിയാണല്ലോ അതിന്റേക്കെ പറച്ചിലുകേട്ടാൽതോന്നുക…
ആ.! അല്ലേലും ഈ കാട്ടുമുക്കിൽക്കെടക്കുന്നേനൊക്കെ അത്രയ്ക്കുള്ള വിവരല്ലേയുള്ളൂ… എന്നിട്ട് കെട്ട്യോനെ സപ്പോട്ടെയ്യാനായ്ട്ടൊരു
കെട്ട്യോളും… അവളാര് ഉത്തമഭാര്യയോ..?? മീനാഷീടെ സ്വഭാവമറിഞ്ഞൂടൊന്നിനും,
അതോണ്ടാ ഇങ്ങനൊക്കെപ്പറയാൻ മെനക്കെട്ടേ… പിന്നവരുടെ വീടായ്പ്പോയി, അല്ലായ്രുന്നേൽ കാണായ്രുന്നു..!!”””_ കട്ടക്കലിപ്പിലിരുന്നു
തകർത്തയവൾ
ഇടയ്ക്കെന്നെയൊന്നു പാളിനോക്കിയപ്പോഴും ഞാനൊരക്ഷരംമിണ്ടാതെ ഫോണിലേയ്ക്കുതന്നെ നോക്കിയിരുന്നു…
“”…അല്ലേനെനക്ക്
നൂറുനാവാണല്ലോ…
ഇപ്പെന്താന്നും പറയാനില്ലേ..??”””_ മീനാക്ഷി കണ്ണുതുറുപ്പിച്ചു…
“”…ഇന്നലെ ഷാപ്പിലല്ലേപോയെ… ഇന്നുനമുക്ക് ബാറിലേയ്ക്കുവിട്ടാലോ..??
വരുമ്പൊരു ചെറുതവനൂടെ വാങ്ങുവേഞ്ചെയ്യാം..!!”””_ മറുപടിയ്ക്കൊപ്പം ചിരികൂടി കടിച്ചമർത്തീതും മീനാക്ഷീടെ കോപമിരട്ടിച്ചു;