അതിനുമൊന്നു
ചിണുങ്ങിയതല്ലാതെ
മീനാക്ഷി കണ്ണുതുറന്നില്ല…
…ഇവളിതെന്താ തപസ്സെയ്യുന്നോ..??
കണ്ണുംമൂടി ചമ്രമ്പടഞ്ഞിരുന്നയാ സാധനത്തിനെയൊന്നു നോക്കിയശേഷം ഞാനവളെ കുലുക്കിവിളിച്ചു…
മറുപടിയായി അവളൊന്നുമൂളിയതും,
“”…എടീപുല്ലേ… നീയീ കാണിച്ചുകൂട്ടീയേന് ആ പെണ്ണുമ്പിള്ളെന്തൊക്കെയാ പറഞ്ഞേന്നറിയോ നെനക്ക്..??”””_ ഞാൻ ചോദിച്ചു…
“”…ഹാ..!!”””_ ഉടനേതന്നെ മറുപടിയുംവന്നു…
…അറിയാന്നാണോ അറിഞ്ഞൂടെന്നാണോ കവിയുദ്ദേശിച്ചേ..??
സംശയം സ്വയംചോദിയ്ക്കുമ്പോൾ ഒന്നിരുന്നാടിയ മീനാക്ഷി മലർന്നങ്ങുവീണു…
“”…മീനാഷീ..!!”””_ കണ്ടതും
പൊളിഞ്ഞഞാൻ അമർത്തിവിളിച്ചുകൊണ്ട് വീണ്ടുമതിനെ പിടിച്ചെഴീപ്പിച്ചു;
“”…എടീ ദേ കളിയ്ക്കല്ലേ…
ഇടിയ്ക്കും ഞാൻ…
പറഞ്ഞേക്കാ…
എഴുന്നേക്കടീ..!!”””_ വലിച്ചതിനെ വീണ്ടുമിരുത്തിയശേഷം,
“”…എടീ… നെനക്കറിയോ, ആ ചേച്ചിപറഞ്ഞതേ, ഞാനാ
നിന്നെ കള്ളുകുടിപ്പിച്ചേന്നാ… എഴുന്നേറ്റുവാടീ… വന്നിട്ട് ഞാനല്ല,
നീ സ്വന്തയിഷ്ടത്തിനു
കുടിച്ചതാന്നുപറ..!!”””_ ഞാൻ കൂട്ടിച്ചേർത്തതും അതിനും,
“”…ഹാ..!!”””_ ന്നും വെച്ചവൾ വീണ്ടും മലർന്നുവീണു…
“”…എടീ മൈ… മൈ… മൈരേ… നീയൊരുപാടങ്ങട്
വെളച്ചിലെടുക്കല്ലേ,
ഇടിച്ചുമൂക്കാമ്മണ്ട
പൊളിയ്ക്കും ഞാൻ..!!”””
“”…ഹാ..!!”””_ വേറൊരക്ഷരോം കിട്ടാഞ്ഞിട്ടാണോ ആവോ വീണ്ടുമവളതുതന്നെ തുപ്പീതും, അതിൽക്കൂടുതൽ ക്ഷമിയ്ക്കാനീ പാവം സിത്തൂന് കഴിയുമായ്രുന്നില്ല…
പിടിച്ചങ്ങട് കവിഴ്ത്തിക്കിടത്തി മുതുകത്തുകേറിയിരുന്ന് അഞ്ചാറിടിയങ്ങട് പൊട്ടിച്ചു…