എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്]

Posted by

“”…ദേ… എന്നെക്കൊണ്ടൊന്നും പറയ്പ്പിയ്ക്കരുത്… പെമ്പറന്നോത്തിയെ വേണ്ടിടത്തൊക്കെ കൂട്ടിക്കൊണ്ടുപോവാൻ ആരാ പറഞ്ഞേ..??”””_ ഒന്നുനിർത്തിയശേഷം,

“”…അറിയോ എന്റെ പെമ്പറന്നോത്തിയ്ക്കു
പോവേണ്ടതേ ഷാപ്പിലേയ്ക്കായ്രുന്നു..!!”””_ എന്നുകൂടി കൂട്ടിച്ചേർത്തതും ചേച്ചിയെന്നെ കലിപ്പിച്ചൊന്നുനോക്കി…

പക്ഷേ എന്തേലും പറയുന്നേനുമുന്നേ തൂണിൽചാരിവെച്ചിരുന്ന മീനാക്ഷി ചെരിഞ്ഞു നിലത്തേയ്ക്കു വീഴാൻപോയതും അയ്യോന്നുംവിളിച്ചുകൊണ്ട് അമ്മയ്ക്കുപുറമേ ചേച്ചികൂടി അവളെ താങ്ങിപ്പിടിച്ചു…

പിന്നെ മൊതലിനെ അമ്മയെയേൽപ്പിച്ച് പുറത്തെ ടാപ്പിൽനിന്നും വെള്ളമെടുത്തവൾടെ മുഖത്തൊക്കെ തളിച്ചശേഷം പിടിച്ചുയർത്തി;

“”…മീനൂ… മോളെ… എന്തായിത്..?? നിനക്കിതെന്താ പറ്റിയേ..??”””_ ചേച്ചി വീണ്ടുംചോദ്യമിട്ടു…

അതിന്,

“”…എനിയ്ക്കോ..?? എനിയ്ക്കൊന്നുമ്പറ്റീല..!!”””_ എന്നവൾ തോളുകുലുക്കിക്കൊണ്ട് മറുപടികൊടുത്തു…

ഉടനെ,

“”…ആം.! ഒന്നുമ്പറ്റീട്ടില്ലാന്നു കണ്ടാലുമ്പറയും..!!”””_ എന്നൊന്നു പിറുപിറുത്ത ചേച്ചി;

“”…അല്ലാ… നീയെന്താ കഴിച്ചേ..??”””_ ന്നുകൂടി കൂട്ടിച്ചേർത്തതിന്,

“”…ഞാനോ..?? ഞാൻ അപ്പം കയ്ച്ചൂ… കപ്പ കയ്ച്ചൂ… മീങ്കയ്ച്ചൂ… പിന്നെ… പിന്നെ… ആാ… പിന്നെ കള്ളുങ്കൂച്ചു… എന്നാ മതുരോന്നറിയോ..?? സൂപ്പറായ്രുന്നു..!!”””_ ന്നൊക്കെ വിരലുകൊണ്ടെണ്ണിപ്പെറുക്കി മറുപടിപറഞ്ഞതും ചേച്ചി തിരിഞ്ഞെന്നൊരു നോട്ടം…

അതിന്,

“”…തള്ളിയോന്നുവല്ല… എല്ലാം കേറ്റീതുതന്നാ… എത്ര കിണ്ടിയാന്നുപറഞ്ഞാലും അതിലൊക്കെ മീനാഷി സത്യസന്ധയാ..!!”””_ ഞാനുംവിട്ടില്ല…

Leave a Reply

Your email address will not be published. Required fields are marked *