രണ്ടുപേരുമെന്നെ അന്തംവിട്ടു നോക്കുവാണ്…
ശേഷം;
“”…നീ ഇവിടത്തെ തക്കുടൂന്റെ കാര്യന്തന്നാണോ പറയുന്നേ..??”””_ ഒരു സംശയമ്പോലെ ജോ തിരക്കിയപ്പോൾ ഞാനൊന്നുചൂളി…
“”…സത്യമ്പറേടാ… നീയെന്റെ കുഞ്ഞിനെക്കൊണ്ട് വല്ല അടിമപ്പണീം ചെയ്യിയ്ക്കുന്നുണ്ടോ..??”””_ എന്നെയൊന്നു പാളിനോക്കിക്കൊണ്ട് അവനതുകൂടെ കൂട്ടിച്ചേർത്തതും ചേച്ചിയ്ക്കുചിരിപൊട്ടി…
പക്ഷേ, ജോയോടുള്ള കലിപ്പുള്ളിൽ കിടക്കുന്നതുകൊണ്ട് തുറന്നങ്ങോട്ടു ചിരിയ്ക്കാൻ പുള്ളിക്കാരിയുടെ ഈഗോ സമ്മതിയ്ക്കുന്നുമില്ല…
“”…ആം.! ഞാനൊരു രണ്ടുകഷ്ണം വിറകെടുത്തിട്ടിരുന്നു… അതൊന്നു കീറിയ്ക്കണം… അവനെവിടെ..??”””_ ഞാനുംവിട്ടില്ല…
“”…ഓഹോ.! അപ്പതായ്രുന്നല്ലേ നിന്റെ മനസ്സിലിരുപ്പ്..?? ഇനി നീയെന്റെ കുഞ്ഞിനെയെടുക്കാനിങ്ങു വാട്ടാ..!!”””_ പറഞ്ഞുകൊണ്ട് ചേച്ചി ചുറ്റിലുമൊന്നു കണ്ണോടിച്ചപ്പോൾ, ഉടനെയടുത്തിരുന്ന ചട്ടുകമെടുത്തവൻ ഭാര്യയ്ക്കുകൊടുത്തു, അതുമെന്നെത്തല്ലാൻ…
“”…ഓഹോ.! അപ്പങ്ങനെയായല്ലേ..?? ദേ… ആ തിട്ടപ്പുറത്തൂന്നു താഴേയ്ക്കുനോക്കിയാൽ ചേച്ചി പെടുക്കോന്നുപറഞ്ഞ ആൾടെ കയ്യീന്നുതന്നെ എന്നെതല്ലാൻ ചട്ടുകംമേടിച്ചതു മോശമായിപ്പോയി ചേച്ചീ… ഒന്നൂല്ലേലും അവടെല്ലാരും കളിയാക്കിയപ്പോൾ ഞാനേയുണ്ടാർന്നുള്ളൂ ചിരിയ്ക്കാണ്ടിരുന്നത്..!!”””_ ഒന്നിളക്കിക്കൊടുത്തശേഷം ഡൈനിങ്ഹോളിലേയ്ക്കിറങ്ങിയ ഞാൻ തിരിഞ്ഞുനോക്കുമ്പോൾ കൊടുത്തചട്ടുകത്തീന്ന് കീറുമേടിയ്ക്കുന്ന ജോക്കുട്ടനെയാണ് കണ്ടത്…
“”…സിദ്ധൂ… നിങ്ങളെന്തെലും കഴിച്ചോ..?? ചോറെടുക്കട്ടേ..??”””_ കുറച്ചുകഴിഞ്ഞപ്പോൾ
അടുക്കളയിൽനിന്നും ചേച്ചി വിളിച്ചുചോദിച്ചു…