അതിനു മറുപടിയൊന്നും പറയാതെവന്നപ്പോൾ,
“”…എടാ… നമുക്കെന്നാ രാമയ്ക്കൽമേട്ടിലേയ്ക്കു പോയാലോ..?? ഇവടടുത്താന്നേ… ഇന്നലെവിളിച്ചപ്പോൾ ആതിരയാപറഞ്ഞേ… സംഭവം നൈസാന്നാ അവളുപറയണേ..!!”””_ മീനാക്ഷിതന്നെ വഴിതുറന്നു…
“”…അതെവിടാന്ന് വല്ലോമറിയോ..??”””_ താല്പര്യമില്ലേലും ഞാൻചോദിച്ചു…
അല്ലേലങ്ങു തിരിച്ചുചെല്ലുമ്പോൾ അവളുപരാതിപറയോന്നും വീണ്ടുമിവളേയുംകൂട്ടി അങ്ങോട്ടേയ്ക്കുതന്നെ വെച്ചുതെണ്ടണമെന്നറിയാവുന്നതുകൊണ്ട് ആ ചമ്മലൊഴിവാക്കാൻ ആദ്യമേതന്നെ പോണതല്ലേ നല്ലത്..??!!
“”…നെടുങ്കണ്ടഞ്ചെന്നിട്ട് തിരിഞ്ഞുപോണമെന്നാ പറഞ്ഞത്… വഴീലൊക്കെ സൈൻബോർഡുകാണും… നമുക്ക് മാപ്പ് നോക്കിപ്പോവാം..!!”””
“”…ആ.! എന്തു കോപ്പേലുംനോക്ക്..!!”””_ പുച്ഛത്തോടതുപറയുമ്പോൾ മുഴുവൻ ഞാനാ ബുള്ളറ്റോടിയ്ക്കുന്ന ത്രില്ലിലായ്രുന്നു…
അങ്ങനെ സൈൻബോർഡും ഗൂഗിളേച്ചിയും തുണച്ചതുകൊണ്ട് വലിയകറക്കമില്ലാതെ ഞങ്ങള് സ്ഥലത്തെത്തി…
വണ്ടീലിരുന്നുള്ള അവൾടെതള്ളും സൈൻബോർഡുകളുടെ എണ്ണവുമൊക്കെക്കണ്ട് ചെല്ലുന്നതെന്തോ ഇന്റർനാഷണൽ വിനോദസഞ്ചാരകേന്ദ്രമാണെന്നു കരുതിയയെനിയ്ക്ക്, ചെന്നസ്ഥലം അതുതന്നെയാണെന്നുറപ്പിയ്ക്കാൻ അവിടെനിന്നൊരാളോടു ചോദിയ്ക്കേണ്ടിപോലും വന്നു…
ആകെ രണ്ടുമൂന്നുപെട്ടിക്കടകളും ഒരുഐസ്ക്രീംവണ്ടിയും മാത്രമുള്ളീ സ്ഥലത്തെക്കുറിച്ചാണോ ഇവളിത്രയും വലിയതള്ള് തള്ളീത്..?? കോപ്പത്തി.!
“”…നീയീ തള്ളിമറിച്ചതു മുഴുവൻ ഈ സ്ഥലത്തെക്കുറിച്ചായ്രുന്നോ..??”””_ വണ്ടിയൊരു കടയുടെമുന്നിലേയ്ക്കു നിർത്തിക്കൊണ്ടു ഞാൻ തിരിഞ്ഞുനോക്കുമ്പോൾ മീനാക്ഷീടവസ്ഥയും മറിച്ചായ്രുന്നില്ല…