കൂട്ടത്തിൽ ഹാൻഡ്ബാഗിൽനിന്നും രണ്ടു ചോക്ലേറ്റെടുത്ത് കുഞ്ഞിന്റെകയ്യിൽ പിടിപ്പിയ്ക്കേം ചെയ്തു…
എന്നാലതിനൊന്നും പെണ്ണിനെ മയപ്പെടുത്താനായില്ല…
ചോക്ലേറ്റൊക്കെ നിന്റെ തന്തയ്ക്കു കൊണ്ടോയി കൊടുക്കടീന്നമട്ടിൽ വലിച്ചെറിഞ്ഞിട്ട് പെണ്ണ്പിന്നേം കീറലുതുടങ്ങി…
“”…ഇതെന്താടീ ഇങ്ങനൊരുവിളി..?? ഇതിനി മനുഷ്യക്കുഞ്ഞല്ലേ..??”””_ കയ്യിലിരുന്ന കുഞ്ഞിനെ തിരിച്ചുംമറിച്ചുമൊക്കെ നോക്കിയിട്ട് ഞാൻ മീനാക്ഷിയുടെനേരേ തിരിഞ്ഞു…
“”…നിന്റെ ചേച്ചി പെറ്റതല്ലേ… അപ്പൊ ഇത്രയൊക്കെ പ്രതീക്ഷിച്ചാമതി..!!”””_ കുഞ്ഞിന്റെ കൈപിടിച്ച് കൊഞ്ചിയ്ക്കാൻ ശ്രെമിയ്ക്കുന്നതിനിടയിൽ അതുംപറഞ്ഞുകൊണ്ട് അവളെന്നെ പാളിനോക്കി ചിരിയമർത്തി…
പെട്ടെന്നാണ് പിന്നിൽനിന്നൊരലറിച്ച കേൾക്കുന്നത്…
“”…ഡാ..!!”””
തിരിഞ്ഞുനോക്കുമ്പോൾ ഭദ്രകാളിനിൽക്കുമ്പോലെ നിൽക്കുവാണ് കീത്തു…
ഒരിളംനീലയിൽ ചുവന്നപൂക്കളുള്ള നൈറ്റിയാണ് വേഷം…
ആള് പഴയതിനേക്കാളും നന്നായി തടിച്ചിട്ടുണ്ട്… വെളുപ്പും സൗന്ദര്യവും കൂടിയിട്ടുമുണ്ട്…
പക്ഷെ പറഞ്ഞിട്ടുകാര്യമില്ലല്ലോ…
ഭദ്രകാളിപോലും ഒന്നുമല്ലെന്നു തോന്നിപ്പിയ്ക്കുന്ന രീതിയിൽ നിൽക്കുമ്പോൾ സൗന്ദര്യത്തിനൊക്കെ എന്തുപ്രസക്തി..??!!
അമ്മാതിരി കലിച്ചുള്ളനോട്ടവും ഇപ്പൊ കടിച്ചുപറിയ്ക്കുമെന്ന ഭാവവുമായ്രുന്നു അവൾക്ക്…
“”…എന്റെ കുഞ്ഞിനെത്തൊടാൻ നിന്നോടാരു പറഞ്ഞെടാ..?? താടാ ന്റെ കുഞ്ഞിനെ..!!”””_ പാഞ്ഞടുത്തേയ്ക്കുവന്ന കീത്തു, കുഞ്ഞിനെ എന്റെകയ്യിൽനിന്നും ബലമായി പിടിച്ചുവാങ്ങാൻ നോക്കി…