“”…എടാ സത്യാ ഞാമ്പറേണേ… എന്നെയൊന്നു വിശ്വസിയ്ക്ക്… എനിയ്ക്കു ജീപ്പോടിയ്ക്കാനറിയാം… ഞാനോടിച്ചിട്ടുമുണ്ട്… അതല്ലേ ഞാനത്രേം കോൺഫിഡന്റായി വണ്ടിയെടുത്തേ… അല്ലേൽ നീ വിനീതേനെ വിളിച്ചു ചോദിച്ചുനോക്ക്… അവൾടേട്ടന്റെ വണ്ടിയാ ഞാനോടിച്ചേ..!!”””_ അവള് ഇരുന്നയിരുപ്പിൽ ആണയിടുവാ…
“”…അവൾടേട്ടന്റെ അണ്ടിയോടിച്ചു നീ… എന്നെക്കൊണ്ടൊന്നും പറയിപ്പിയ്ക്കണ്ട… എന്നിട്ടാണോടീ നീയാ വണ്ടിയ്ക്കാത്തുകേറിയിരുന്ന് ഗിയറുതപ്പീത്..?? ഇതിനെന്താ മൂന്ന് ഗിയറെന്നല്ലേടീ..?? നീയേ… നീയൊരു പശൂനെപ്പോലുമോടിച്ചിട്ടില്ലാന്ന് കണ്ടുവിശ്വസിച്ചോനാ ഞാൻ… ആ എന്റടുക്കെ താളംവിടല്ലേ മീനാഷീ..!!”””
“”…എടാ… അതെനിയ്ക്ക് ശെരിയ്ക്കും ഡൗട്ടായ്ട്ടുതന്നെ ചോദിച്ചതാ… അവൾടെ വണ്ടിയ്ക്ക് ഒറ്റ ഗിയറേ ഉണ്ടായ്രുന്നുള്ളൂ… സ്റ്റീറിങ്ങും നല്ല സ്മൂത്തായ്രുന്നു..!!”””_ മീനാക്ഷി വിരലുകടിച്ചുകൊണ്ട് എന്നെനോക്കി…
“”…നിന്നോട് മിണ്ടാണ്ടിരിയ്ക്കാൻ ഞാമ്പറഞ്ഞൂട്ടോ..!!”””_ അവൾടെ കൊണവതിയാരമത്ര സുഖിയ്ക്കാതെ ചിലുത്തപ്പോഴാണ് എനിയ്ക്കടുത്ത സംശയം…
“”…അല്ല… നീയവന്റെ കിണ്ടി ഓടിച്ചിട്ടുണ്ടെന്നുതന്നിരിയ്ക്കട്ടേ… ഇവ്ടത്തെ വണ്ടി അതുപോലല്ലാന്നു കണ്ടപ്പോ തിരിച്ചിറങ്ങിയാപ്പോരായ്രുന്നോ..??”””_ ഞാൻ മെല്ലെയെഴുന്നേറ്റ് അവൾക്കരികിലിരുന്നു…
“”…അതുപിന്നെ… തിരിച്ചിറങ്ങിയാ നാണക്കേടാവില്ലേ..??”””_ അവൾടെ മുഖത്തൊരു ചമ്മിയചിരി…
“”…ഉവ്വ.! ഇപ്പോപ്പിന്നെ നാണക്കേടില്ലാത്തോണ്ട് കൊഴപ്പോല്ല… വണ്ടീമ്പൊളിച്ച്.. തേങ്ങേമിട്ട്.. തലേമ്പൊട്ടിച്ച് ആ കഴപ്പും തീർന്നിരിയ്ക്കുന്ന നോക്കിയ്ക്കേ..!!”””_ അതുപറയുമ്പോൾ എനിയ്ക്കും ചിരിവന്നിരുന്നു…