ഇപ്പൊ കയ്യുംതലയുമേ പോയിട്ടുള്ളൂ… ഇനിമിവടെനിന്നാൽ ഉള്ളജീവനും കട്ടപ്പുറത്താവും…
എന്തിനാ വെറുതെ..??!!
“”…നീയിതെന്താ കാട്ടുന്നേ..??”””_ അവസാനത്തെ ജീൻസും ബാഗിലേയ്ക്കു കുത്തിയമർത്തുമ്പോഴാണ് അമ്മയോടുള്ള സംസാരോങ്കഴിഞ്ഞു റൂമിലേയ്ക്കു കയറിവന്ന മീനാക്ഷിയുടെചോദ്യം…
“”…കണ്ടൂടേ..?? ഞാമ്പോണ്..!!”””_ തിരിഞ്ഞുനോക്കാതെ മറുപടിപറഞ്ഞ ഞാൻ ബാഗെടുത്തു തോളിലേയ്ക്കിട്ടതും,
“”…പോണെന്നോ..?? എങ്ങോട്ട്..??””_ അവളൊന്നുപകച്ചു…
“”…നീയിങ്ങനെ ഞെട്ടാൻ നിന്റെ തന്തേടെ കാലിന്റെടയിലേയ്ക്കല്ല, ഞാനെന്റെ വീട്ടിലേയ്ക്കാ പോണെ… മതിയായി എനിയ്ക്കിവിടുത്തെ പൊറുതി..!!”””_ എന്നാലതുകേട്ടതുമവൾ,
“”…എടാ… അങ്ങനങ്ങുപോണതു മോശല്ലേ..??”””_ ന്നൊരു ചോദ്യം…
അതുകേട്ടതുമെനിയ്ക്കു വീണ്ടുമങ്ങട് പൊളിഞ്ഞു;
“”…അതേ… മോശമാണ്… അല്ലേൽ നീയൊണ്ടാക്കിക്കൊടടീ വണ്ടിപണിയാമ്മേണ്ടി രണ്ടൂന്നുലക്ഷംരൂപ… പറ്റോ നെനക്ക്..??”””_ ഒന്നുചാടിയ ഞാൻ മീനാക്ഷിയുടെ മുഖത്തേയ്ക്കു നോക്കുമ്പോളവിടെ മറുപടിയില്ലായ്രുന്നു…
ഉടനെ,
“”…ഞാനപ്പോഴേ നിന്നോടുപറഞ്ഞതാ, പോകാം… പോകാന്ന്… അപ്പൊ നെനക്കല്ലായ്ന്നോ പെറ്റുകിടന്നോളാൻ വയ്യാണ്ടിരുന്നേ..?? എന്നിട്ടിപ്പോൾകണ്ടില്ലേ, ആ പെണ്ണുമ്പിള്ള കിടന്നുചാടീത്..?? തിന്നുമുടിപ്പിയ്ക്കുന്നതും പോരാഞ്ഞ് വണ്ടീംകൊണ്ടിടിപ്പിച്ചേനാ അവരാ ഷോമൊത്തമിറക്കീത്… അനുഭവിച്ചോ..!!”””_ പറഞ്ഞു നാക്കിനു കുറച്ചുറെസ്റ്റ് കൊടുത്തശേഷം,
“”…എന്തായാലും ഞാനിറങ്ങുവാ… നെനക്കുവേണേൽ കൂടെവരാം… അല്ലാ, ഇനി വണ്ടിയൊക്കെ ശെരിയാക്കി പതിയേവരുന്നുള്ളുവെങ്കിൽ അതായാലുംമതി… എനിയ്ക്കെന്തായാലും മുഴുത്തു..!!”””_ പറഞ്ഞുമുഴുവിച്ച ഞാൻ മീനാക്ഷിയെയൊന്നമർത്തി നോക്കുമ്പോൾ, എന്തുതീരുമാനമെടുക്കണമെന്നൊരു ബോധ്യവുമില്ലാത്ത അവസ്ഥയിലായ്രുന്നു പുള്ളിക്കാരി…