“”…അതെന്തേ… ഞങ്ങള് കുറച്ചുനേരങ്കൂടി ഇവടെക്കിടക്കുന്നേല് ഡോക്ടർക്കെന്തേലും ബുദ്ധിമുട്ടുണ്ടോ..??”””_ ഞങ്ങളെ പറഞ്ഞുവിടാനുള്ള അവരുടെ ധൃതികണ്ടപ്പോൾ മനസ്സിൽത്തോന്നീത് ഞാനങ്ങുചോദിച്ചു…
അല്ലഫിന്നെ.!
“”…അയ്യോ.! ഞാനങ്ങനെ പറഞ്ഞതല്ല… ഹോസ്പിറ്റലിൽ കിടക്കേണ്ട പ്രശ്നങ്ങളൊന്നും രണ്ടാൾക്കുമില്ല… ചെറിയ മുറിവുകളേയുള്ളൂ… അതുകൊണ്ടാ കിടക്കേണ്ടാവശ്യമില്ലാന്നു പറഞ്ഞത്..!!”””_ ഡോക്ടറൊന്നു വിശദീകരിച്ചു…
ഉടനെ,
“”…സ്കാൻചെയ്യണോ ഡോക്ടറേ..?? അല്ല… ഇനിയകത്തെന്തേലും പ്രശ്നമുണ്ടോന്നറിയാൻ..!!”””_ മീനാക്ഷിയ്ക്കു സംശയം…
കേട്ടതും,
“”…അതിന്റാവശ്യോന്നുവില്ല… ഇനിയെന്തേലും പ്രശ്നമുണ്ടാകണമെങ്കിത്തന്നെ തലയ്ക്കുള്ളിലെന്തേലുംവേണം… അതുകൊണ്ട് നീ രക്ഷപെട്ടു..!!”””_ എത്രയൊക്കെ അടക്കണമെന്നു കരുതീട്ടും ഉള്ളിലെ കലിപ്പങ്ങനെ തിളച്ചുപൊന്തിയാൽ പിന്നെ ഞാനെന്തോചെയ്യാൻ..??!!
“”…ഏയ്.! അതിന്റാവശ്യോന്നുവില്ല… ഇതു ചെറുതായ്ട്ടൊന്നു പൊട്ടിയെന്നേയുള്ളൂ… അല്ലാതെ വിഷമിയ്ക്കാനായ്ട്ടൊന്നുവില്ല കേട്ടോ..!!”””_ എന്റെ വാക്കുകളെ അവഗണിച്ചുകൊണ്ട് ഡോക്ടർ മീനാക്ഷിയുടെ ചോദ്യത്തിനു മറുപടിപറഞ്ഞതും,
“”…ആഹ്.! അതിലേയുള്ളു കൊറച്ചുവിഷമം..!!”””_ ഞാനൊരാത്മഗതമടിച്ചു…
“”…പിന്നെ ഇടയ്ക്കു ബാൻഡേജഴിച്ചുകെട്ടണം കേട്ടോ… അതറിയായിരിയ്‌ക്കോലോ അല്ലേ..??”””_ ഡോക്ടർ, മീനാക്ഷിയോടായി ചോദ്യമിട്ടതും,
“”…പിന്നേ… ഞാനും ഡോക്ടറാ..!!”””_ ന്നു മറുപടികൊടുത്തുകൊണ്ടവളൊന്നു നെഞ്ചുവിരിച്ചതും എനിയ്ക്കങ്ങോട്ടു പൊളിഞ്ഞു;